Image

ക്ഷേത്രങ്ങളില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രവേശനം അനുവദിക്കണം: ഹേമമാലിനി

Published on 05 December, 2015
 ക്ഷേത്രങ്ങളില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ പ്രവേശനം അനുവദിക്കണം: ഹേമമാലിനി
മുംബയ്: ക്ഷേത്രങ്ങളില്‍ സ്ത്രീക്കും പുരുഷനും പ്രവേശിക്കാന്‍ ഒരുപോലെ അനുമതി നല്‍കണമെന്ന് ബി.ജെ.പി എം.പി ഹേമമാലിനി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ലിംഗവിവേചനം പാടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നും വിവേചനം പാടില്ലെന്നും ഹേമമാലിനി പറഞ്ഞു. സ്ത്രീകളെ ക്ഷേത്രങ്ങളില്‍നിന്ന് അകറ്റുന്ന നിയമങ്ങള്‍ പുരുഷന്‍ സൃഷ്ടിച്ചതാണെന്നും അവര്‍ പറഞ്ഞു. അഹമ്മദ്‌നഗറിലെ ഷിര്‍ദ്ദി സായിബാബ ക്ഷേത്രം സന്ദര്‍ശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹേമമാലിനി.

അഹമ്മദ്‌നഗര്‍ ജില്ലയില്‍ സ്ത്രീകള്‍ക്ക് വിലക്കുളള ശനിശിംഗനാപൂര്‍ ക്ഷേത്രത്തില്‍ അജ്ഞാത യുവതി പ്രവേശിച്ച് ആരാധന നടത്തിയ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ഹേമമാലിനി.
Join WhatsApp News
Krishna 2015-12-06 13:07:43
If a temple is refusing to admit women don't go there. All women should boycott all temples.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക