Image

കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്ക് ജാമ്യം

Published on 19 January, 2012
 കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്ക് ജാമ്യം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സുരേഷ് കല്‍മാഡിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ കല്‍മാഡി ഒമ്പത് മാസമായി തിഹാര്‍ ജയിലിലായിരുന്നു. ഒളിമ്പിക് കമ്മിറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ വര്‍മ്മയ്ക്കും ജാമ്യം ലഭിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിന് വിവിധ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതിലെ ക്രമക്കേടും അഴിമതിയുമാണ് ഒളിമ്പിക് കമ്മിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് എം.പിയുമായ കല്‍മാഡിക്ക് വിനയായത്. 90 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക