Image

എയര്‍ടെല്ലിന് 1067 കോടിയുടെ ആദായനികുതി നോട്ടീസ്

Published on 18 January, 2012
എയര്‍ടെല്ലിന് 1067 കോടിയുടെ ആദായനികുതി നോട്ടീസ്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലിന് ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ്. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷമായി കമ്പനിയുടെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്ക് ടിഡിഎസ് അടയ്ക്കാത്തതിന്റെ പേരിലാണ് നടപടി. 

1,067 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 201 പ്രകാരമാണ് ഇത്. 

എന്നാല്‍ നിയമപരമായി എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പേരില്‍ നികുതി ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും എയര്‍ടെല്‍ വൃത്തങ്ങള്‍ അറിയിച്ചു. നടപടിയെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കമ്പനി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക