Image

ബൈക്ക്‌ അപകടം: പുതുപ്പള്ളി സ്വദേശി മരിച്ചു

Published on 18 January, 2012
ബൈക്ക്‌ അപകടം: പുതുപ്പള്ളി സ്വദേശി മരിച്ചു
ചങ്ങനാശേരി: എം.സി.റോഡില്‍ രാമന്‍ചിറയില്‍ ബൈക്ക്‌ അപകടത്തില്‍ കോട്ടയം പുതുപ്പള്ളി സ്വദേശി യുവാവ്‌ മരിച്ചു. പുതുപ്പള്ളി പനയ്‌ക്കല്‍ തോമസിന്റെ മകന്‍ ബോബി (23) ആണ്‌ മരിച്ചത്‌. അപകടത്തില്‍ രണ്‌ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ബൈക്ക്‌ എതിര്‍ദിശയില്‍ വന്ന മറ്റൊരു ബൈക്കിലിടിക്കുകയായിരുന്നു. പുതുപ്പള്ളി സ്വദേശി സോണിമോന്‍, ഇവരുടെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്ക്‌ ഓടിച്ചിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി തൈപ്പറമ്പില്‍ രഞ്‌ജിത്‌ കൃഷ്‌ണന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. തുടര്‍ന്ന്‌ ബൈക്കുകള്‍ കെഎസ്‌ആര്‍ടിസി ബസിലും ഇടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക