Image

അതിഥികള്‍ വീട്ടുകാരായപ്പോള്‍ ഹിന്ദുക്കള്‍ വേലക്കാരായി: വെള്ളാപ്പള്ളി

Published on 23 November, 2015
അതിഥികള്‍ വീട്ടുകാരായപ്പോള്‍ ഹിന്ദുക്കള്‍ വേലക്കാരായി: വെള്ളാപ്പള്ളി
കാസര്‍കോട്:  സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തിനും എതിരല്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള പോരാട്ടമാണിത്. അല്ലാതെ ആരെയും തോല്‍പിക്കാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല സംഘടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 സംഘടിക്കുവാനുള്ള അവസരം നിഷേധിക്കുകയാണ് ഇടതുപക്ഷം. യാത്രയുടെ പേരില്‍ സമുദായത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സമത്വമുന്നേറ്റ യാത്ര പ്രഖ്യാപിക്കുന്നത് വരെ സമാധിയിലായിരുന്നു വി.എസ്. അദ്ദേഹത്തെ ആ സമാധിയില്‍ നിന്ന് ഉണര്‍ത്താന്‍ യാത്ര സഹായകമായി. 

മുസ്‌ലിം ലീഗിനേയും കേരള കോണ്‍ഗ്രസിനേയും കണ്ടുപഠിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ലീഗ് ചത്തകുതിരയാണെന്ന് പറഞ്ഞവരോട് ഉറങ്ങുന്ന സിംഹമാണെന്ന് സി.എച്ച് മുഹമ്മദ് കോയ ഓര്‍മ്മിപ്പിച്ചു. കാലം കഴിഞ്ഞപ്പോള്‍ 20 പടക്കുതിരകളെ ലീഗ് സഭയിലേക്ക് അയച്ചു. ആര് ഭരിക്കണമെന്ന് ഇപ്പോള്‍ ലീഗാണ് തീരുമാനിക്കുന്നത്.

കേരളത്തില്‍ പള്ളി പണിയാന്‍ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണ് ഓര്‍മ്മിക്കണം. അതിഥികള്‍ വീട്ടുകാരായപ്പോള്‍ ഹിന്ദുക്കള്‍ വേലക്കാരായി.  ജനാധിപത്യമല്ല മതാധിപത്യമാണ് കേരളത്തിലുള്ളത്.  അര്‍ഹതപ്പെട്ട പ്രാതിനിധ്യം കിട്ടണമെങ്കില്‍ ഹിന്ദുക്കള്‍ അംഗസഖ്യ കൂട്ടണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. 

ചടങ്ങില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളി നടേശന് യാത്രയുടെ പതാക കൈമാറി. ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് കുമ്മനം രാജശേഖരനും വിവിധ സന്യാസിമാരുടെ സമുദായനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.  

പാര്‍ട്ടിയില്‍ ശവമായി കിടന്ന വി.എസിനെ ജനനേതാവാക്കിയത് എസ്.എന്‍.ഡി.പിയുടെ യാത്രയാണ്. എല്ലാവരും തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമത്വമുന്നേറ്റ യാത്ര ശംഖുമുഖത്ത് എത്തുമ്പോള്‍ ജലസമാധി യാത്രയാകുമെന്നാണ് വി.എസ് രാവിലെ പരിഹസിച്ചത്. ആറ്റിങ്ങലിലെത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ രൂപം നിക്കറും വെള്ള ഉടുപ്പുമായി മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 11,000 കോടി രൂപയുടെ കോഴപ്പണം വെള്ളാപ്പള്ളിയുടെ കയ്യിലുണ്ട്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ പണം മുഖ്യമന്തിക്ക് കൈമാറാന്‍ വെള്ളാപ്പള്ളി തയാറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു. 

Join WhatsApp News
mallu 2015-11-23 05:58:05
അതിഥികളല്ല. മണ്ണിന്റെ മക്കള്‍. ഒരു മതത്തിലേ വിശ്വസിക്കാവൂ എന്നു, വേറൊന്നും പാടില്ലെന്നും പറയാന്‍ ഏതു നൂറ്റാണ്ടിലാണു വെള്ളാപ്പള്ളി ജീവിക്കുന്നത്? അതോ വ്യക്തി സ്വാതത്ര്യമൊന്നും വേണ്ടേ?
മുസ്ലിമിനും ക്രിസ്ത്യാനിക്കും കൂടുതലായി എന്ത് കിട്ടിയെന്നു കൂടി പറയണം? വിദേശത്തു മുസ്ലിംകളും ക്രിസ്ത്യാനികലും എന്തെങ്കിലും ഉണ്ടാക്കിയെങ്കില്‍ അതു ചോര നീരാക്കി ഉണ്ടാക്കിയതാണു. വിദ്യാഭ്യാസവും അവരെ തുണച്ചു. പണ്ടൊക്കെ എത്ര ഹിന്ദുക്കല്‍ നഴ്‌സിംഗിനു പോകുമായിരുന്നു?
ഈഴവരെ താന ജാതിയും പത്യേക തരം ജോലിക്കാരുമ്മക്കിയത് ഹിന്ദു മതം തന്നെയാണു. ഇന്നിപ്പോല്‍ ബ്രാഹ്മണന്‍ ജാഥ ഉദ്ഘാടന്മ് ചെയ്യുന്നു. പണ്ടായിരുന്നെങ്ക്‌ലില്‍ ഈഴവര്‍അടുത്തൂ പോലും ചെല്ലാന്‍ പറ്റില്ലായിരുന്നു.
ഇതൊന്നും മറക്കരുത്. ഹിന്ദുത്വ ശക്തികള്‍ പറയും പോലെ നുണ പറയരുത്. നാലെയും കേരളത്തില്‍ ഒരുമിച്ചു ജീവിക്കാനുള്ളവരാനു നമ്മള്‍.
ഇത്തരം നീച ശക്തികലെ പ്രബുദ്ധ കേരളം ചറ്റുകുട്ടയില്‍ തള്ളണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക