Image

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ്‌ മരിച്ചു

Published on 18 January, 2012
അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ്‌ മരിച്ചു
ഇസ്‌ലാമാബാദ്‌: വോയ്‌സ്‌ ഓഫ്‌ അമേരിക്കയുടെ ലേഖകന്‍ പാക്കിസ്ഥാനില്‍ തീവ്രവാദികളുടെ വെടിയേറ്റ്‌ മരിച്ചു, മുഖറം ഖാന്‍ ആത്തിഫ്‌ എന്ന ലേഖകനാണ്‌ ഷഖ്‌ദാര്‍ നഗരത്തിലെ വീടിനു സമീപമുള്ള മോസ്‌കിനടുത്തുവെച്ച്‌ കൊലചെയ്യപ്പെട്ടത്‌.

നേരത്തെ ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന്‌ പെഷാവറിനു സമീപമുള്ള ഷഖ്‌ദാര്‍ ടൗണിലേക്കു മാറിത്താമസിക്കുകയായിരുന്നു. വോയ്‌സ്‌ ഓഫ്‌ അമേരിക്കയുടെ ദീവ റേഡിയോയിലാണ്‌ ആത്തിഫ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. എഎഫ്‌പിയുടെ ഓഫീസിലേയ്‌ക്കു വിളിച്ചാണ്‌ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്‌. പാക്കിസ്ഥാനിലെ മറ്റു പത്രപ്രവര്‍ത്തകര്‍ക്കും ഇതേ അനുഭവമുണ്‌ടാകുമെന്ന്‌ താലിബാന്‍ വക്താവ്‌ ഭീഷണിപ്പെടുത്തിയതായി എഎഫ്‌പി റിപ്പോര്‍ട്ടു ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക