Image

ടൈറ്റാനിയം കേസ്: അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജി

Published on 18 January, 2012
ടൈറ്റാനിയം കേസ്: അന്വേഷണം തൃപ്തികരമല്ലെന്ന് ഹര്‍ജി
തിരുവനന്തപുരം:ടൈറ്റാനിയം കേസിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഹര്‍ജി.അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഹര്‍ജിയില്‍ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കോടതി മുഖേന നല്‍കിയ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടേയോ തന്റെയോ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കാട്ടി ടൈറ്റാനിയം ജീവനക്കാരന്‍ എസ്.ജയന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഫിബ്രവരി നാലിനകം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക