Image

വൈറ്റ് ഹൗസിലേക്ക് സ്‌മോക്ക് ബോംബെറിഞ്ഞു

Published on 18 January, 2012
വൈറ്റ് ഹൗസിലേക്ക് സ്‌മോക്ക് ബോംബെറിഞ്ഞു
വാഷിംഗ്ടണ്‍: യു.എസ്.പ്രസിഡന്‍റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ടിനുള്ളിലേക്ക് സ്‌മോക്ക് ബോംബെറിഞ്ഞു. ഇതിനെത്തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി.

വൈറ്റ് ഹൗസിന് വെളിയില്‍ 1000 പേര്‍ പങ്കെടുത്ത റാലി കടന്നുപോകുന്നതിനിടയിലാണ് സ്‌മോക്ക് ബോംബ് വലിച്ചെറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് റാലി അലങ്കോലമായി. പോലീസെത്തി വൈറ്റ് ഹൗസ് അടച്ചുപൂട്ടി. സുരക്ഷ ശക്തമാക്കി. പ്രതിയെ പോലീസ് തിരയുകയാണ്.

സംഭവം നടക്കുമ്പോള്‍ പ്രസിഡന്റും കുടുംബാംഗങ്ങളും വസതിയില്‍ ഇല്ലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക