Image

ഫോമാ കണ്‍വെന്‍ഷന്‌ നൃത്തചാരുതയേകി ലക്ഷ്‌മി ഗോപാലസ്വാമിയും സംഘവും

അനില്‍ പെണ്ണൂക്കര Published on 18 January, 2012
ഫോമാ കണ്‍വെന്‍ഷന്‌ നൃത്തചാരുതയേകി ലക്ഷ്‌മി ഗോപാലസ്വാമിയും സംഘവും
കോട്ടയം: ഫോമാ കണ്‍വെന്‍ഷന്‍ പരിസമാപ്‌തിയില്‍ അമേരിക്കയന്‍ മലയാളികള്‍ക്കും കോട്ടയം നിവാസികള്‍ക്കും കണ്ണിനും മനസ്സിനും കുളിരേകി പ്രശസ്‌ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ലക്ഷ്‌മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ മികവുറ്റതായി.

മൂന്ന്‌ ക്ലാസ്സിക്കല്‍ നൃത്തവും, രണ്ട്‌ ഗ്രാമീണ നൃത്തവും, രണ്ട്‌ സിനിമാറ്റിക്‌ നൃത്തവും, ഗുജറാത്തി നൃത്തവും വേദിയില്‍ അരങ്ങുതകര്‍ത്തപ്പോള്‍ താളംപിടിക്കാന്‍ കാണികളും കൂടി. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ അവതരിപ്പിച്ച നൃത്തപരിപാടികളില്‍ ലക്ഷ്‌മി ഗോപാലസ്വാമിയെ സഹായിച്ചത്‌ നടന്‍ വിനീതിന്റെ ശിഷ്യന്മാരായിരുന്നു.

കഴിഞ്ഞ ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ലാസ്‌വേഗസില്‍ പങ്കെടുത്തപ്പോഴുള്ള സന്തോഷം തന്നെ കോട്ടയം കണ്‍വെന്‍ഷനിലും ലഭിച്ചതായി ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു. നൃത്ത പരിപാടി സ്‌പോണ്‍സര്‍ ചെയ്‌ത രാജന്‍ ജൂവലറി, വിജയലക്ഷ്‌മി സില്‍ക്‌സ്‌ എന്നിവര്‍ക്കും ഫോമാ പ്രവര്‍ത്തകര്‍ക്കും ലക്ഷ്‌മി ഗോപാലസ്വാമി നന്ദി രേഖപ്പെടുത്തി.
ഫോമാ കണ്‍വെന്‍ഷന്‌ നൃത്തചാരുതയേകി ലക്ഷ്‌മി ഗോപാലസ്വാമിയും സംഘവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക