Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു

ജോര്‍ജ്‌ തോട്ടപ്പുറം Published on 18 January, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ഡേ ആചരിക്കുന്നു. മാര്‍ച്ച്‌ 24-ാം തീയതി ശനിയാഴ്‌ച ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയ ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ വിമന്‍സ്‌ഡേ ആഘോഷിക്കുന്നത്‌. മാര്‍ച്ച്‌ 24-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന വിമന്‍സ്‌ഡേയുടെ ആഘോഷ പരിപാടികള്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ജനറല്‍ സര്‍വീസ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ആന്‍ കാലായില്‍ ഉദ്‌ഘാടനം ചെയ്യും.

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ഡേയുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ്‌ വിമന്‍സ്‌ ഫോറത്തിന്റെ ഭാഗമായി നടത്തപ്പെടുന്നതെന്ന്‌ വിമന്‍സ്‌ ഫോറം കോഡിനേറ്റര്‍ ജസ്സി റിന്‍സി അറിയിച്ചു.

പുഷ്‌പ പ്രദര്‍ശനം, ഫ്രൂട്ട്‌സ്‌ ട്രേ മത്സരം, സെമിനാര്‍, ചര്‍ച്ചാക്ലാസുകള്‍ വിവിധ ഡാന്‍സ്‌ മാസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു കലാകാരന്മാരേയും കലാകാരികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികള്‍, ബ്യൂട്ടി പേജന്റ്‌ മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ്‌ വിമന്‍സ്‌ഡേ ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്‌. ചിക്കാഗോയില്‍ ഇദംപ്രഥമമായി നടത്തപ്പെടുന്ന വിമന്‍സ്‌ഡേ ദിനാഘോഷങ്ങള്‍ ഒരു വന്‍വിജയമാക്കി മാറ്റുവാന്‍ എല്ലാവരുടെയും സാമ്പത്തിക സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ്‌ ഫോറം ഡേ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക