Image

ഫൊക്കാനയുടെ ' ഭാഷയ്ക്കൊരു ഡോളര്‍ ' ഉത്തമ മാതൃക-മന്ത്രി വി.എസ്. ശിവകുമാര്‍

അനില്‍ പെണ്ണൂക്കര/മൊയ്തീന്‍ പുത്തന്‍ചിറ Published on 17 January, 2012
ഫൊക്കാനയുടെ ' ഭാഷയ്ക്കൊരു ഡോളര്‍ ' ഉത്തമ മാതൃക-മന്ത്രി വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: ഭാഷയേയും സംസ്‌ക്കാരത്തേയും ശക്തിപ്പെടുത്താന്‍ ഫൊക്കാനയുടെ 'ഭാഷയ്ക്കൊരു ഡോളര്‍' ഉത്തമ മാതൃകയാണെന്ന് ദേവസ്വം ഗതാഗതവകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. മലയാളഭാഷയെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്ന ഫൊക്കാനയുടെ 'ഭാഷയ്ക്കൊരു ഡോളര്‍' പുരസ്‌ക്കാരം ഡോ. ബി. ഭുവനചന്ദ്രന് നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വ്വകലാശാലയും ഫൊക്കാനയും സംയുക്തമായാണ് 'ഭാഷയ്ക്കൊരു ഡോളര്‍' പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. ഇത് ലോകമലയാളി സമൂഹം ആദരിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് മലയാള ഭാഷയെ ആദരിക്കുന്ന ഇത്തരം മനോഹരമായ ഒരു ചടങ്ങ് മറ്റെവിടെയും ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മലയാളം മറന്ന് മറ്റു ഭാഷകളിലെ എഴുത്തുകാരെ നെഞ്ചേറ്റുന്ന ശീലം മലയാളിക്ക് മാത്രമാണെന്നും, കാളിദാസന്റെ നാലുവരികള്‍ മന:പാഠമാക്കി അവതരിപ്പിക്കാന്‍ മലയാളിക്ക് സാധിക്കാതെ പോകരുതെന്നും കേരളാ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപ്പിറവിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സര്‍വ്വകലാശാല നടത്തിയ 'സുവര്‍ണ്ണ കേരളം' പരിപാടിയുടെ ഭാഗമായി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്‌ക്കാര സമര്‍പ്പണത്തിന്റെ ഉത്തരവാദിത്വം കേരള സര്‍വ്വകലാശാലയ്ക്ക് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൊക്കാന അവാര്‍ഡ് നല്കുന്ന പ്രബന്ധം സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുന്നതിലൂടെ ഈ പുരസ്‌ക്കാരം കാലങ്ങളോളം മലയാളം ഓര്‍ത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന മലയാള ഭാഷയ്ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ഈ പുരസ്‌ക്കാരത്തിനു പുറമെ അടുത്ത വര്‍ഷം മുതല്‍ ഡിഗ്രി, ബിരുദാനന്തര ബിരുദം എന്നിവയ്ക്ക് മലയാളത്തില്‍ റാങ്കു ലഭിക്കുന്ന കുട്ടികള്‍ക്കും ഫൊക്കാന പുരസ്‌ക്കാരം നല്‍കണമെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ബി. ജ്യോതികുമാര്‍ പറഞ്ഞു. മലയാള ഭാഷയെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിക്കും ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പലതും ചെയ്യാന്‍ കഴിയുമെന്ന് സിന്‍ഡിക്കേറ്റ് അംഗം ബി. ശ്രീകല അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ തുടക്കം മുതല്‍ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി ഇത്രത്തോളം യത്‌നിക്കുന്ന ഒരു സംഘടന വേറെ ഉണ്ടോ എന്ന് സംശയമാണെന്നും, മറ്റു വിദേശ മലയാളി സംഘടനകള്‍ ഫൊക്കാനയെ മാതൃകയാക്കണമെന്നും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി.പി. ശ്രീനിവാസന്‍ പ്രസ്താവിച്ചു.

ഇന്ത്യയില്‍ പല സ്ഥലങ്ങളില്‍ പല പ്രതിമകളും തുണികൊണ്ട് മൂടുന്ന ഈ കാലഘട്ടത്തില്‍ നിലനില്ക്കുന്ന പ്രതിമകള്‍ വയലാറിന്റേയും ഉള്ളൂരിന്റേയും വള്ളത്തോളിന്റെയും മാത്രമാണെന്നും അതാണ് ഭാഷയുടെ ശക്തിയെന്നും ആ ശക്തിയെ തിരിച്ചറിയാനാണ് ഫൊക്കാന ഭാഷയ്ക്കൊരു ഡോളറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ക്ലാസിക് പദ്ധതിയാണ് ഭാഷയ്ക്കൊരു ഡോളര്‍ എന്നും വരുംവര്‍ഷങ്ങളില്‍ മലയാള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ റാങ്ക് ലഭിക്കുന്നവര്‍ക്കും നല്‍കുമെന്നും ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു.

കേരള സര്‍വ്വകലാശാല പി.ആര്‍.ഒ. എസ്.ഡി. പ്രിന്‍സ് സ്വാഗതവും രജിസ്ട്രാര്‍ ഡോ. കെ.എസ്. ചന്ദ്രശേഖര്‍ നന്ദിയും പറഞ്ഞു. ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ ഷാജി ജോണ്‍, ഡോ. എ.കെ.ബി. പിള്ള, ജോണി, ശ്രീമതി ആനി പോള്‍, ടി.എസ്. ചാക്കോ, ലതാ കറുകപ്പിള്ളില്‍,എഴുത്തുകാരായ ഡോ. ആറന്മുള ഹരിഹരപുത്രന്‍, സനീഷ് ബാബു പയ്യന്നൂര്‍, ഡോ. എം.ആര്‍. മഹേഷ്, വിനീത് ഗോവിന്ദന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അവാര്‍ഡ് ലഭിച്ച ഡോ. ബി. ഭുവനേന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക