Image

ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോണ്‍ ജോര്‍ജ്ജ്, ലാസ് വേഗാസ് Published on 17 January, 2012
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു

ലാസ് വേഗാസ്: ലാസ് വേഗാസ് വിശുദ്ധ എസ്തപ്പാനോസ് ക്‌നാനായ മിഷന്റെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ സമുചിതമായി കൊണ്ടാടി. ലാസ് വേഗാസ് വിശുദ്ധ വിയറ്റര്‍ ദേവാലയാങ്കണത്തില്‍ ജനുവരി 14-നു ശനിയാഴ്ച രാവിലെ 10.00 മണിക്ക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് മുളവനാല്‍ പതാക ഉയര്‍ത്തി. 10.30 നു കാലിഫോര്‍ണിയ-സാന്‍ ഹൊസെയിലെ മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഇടത്തിപ്പറമ്പിലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. റവ. ഫാ.തോമസ് മുളവനാല്‍ സഹകാര്‍മ്മികനായിരുന്നു.

ആദിപിതാക്കളുടെ പാപം മൂലം നഷ്ടപ്പെട്ട ദൈവ മനുഷ്യബന്ധം പുനഃസ്ഥാപിക്കുവാന്‍ ദൈവപുത്രന്‍ മനുഷ്യനാകുകയും കുരിശിലെ ശാശ്വതമായ ബലിയിലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിക്കുകയും ചെയ്തു. യേശുവിന്റെ സഹന മാര്‍ഗ്ഗങ്ങള്‍ പിന്‍ തുടര്‍ന്ന അനേകം രക്തസാക്ഷികളും വിശുദ്ധരുമാണ് മിശിഖായുടെ തുടര്‍ച്ചയായ സഭക്ക് കരുത്തു പകര്‍ന്നത്. പ്രഥമ രക്തസാക്ഷിയായ വി. എസ്തപ്പാനോസ് പകര്‍ന്നു തന്ന ക്രൈസ്തവ സാക്ഷ്യം തുടരുവാന്‍ കടപ്പെട്ടവരാണു ക്രൈസ്തവ സമൂഹമെന്നും വിശ്വാസ സംരക്ഷണത്തിനായി ത്യാഗങ്ങള്‍ ഏറ്റെടുക്കണമെന്നും തന്റെ തിരുനാള്‍ സന്ദേശത്തില്‍ ഫാ.ഏടത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു.

തിരുനാള്‍ കുര്‍ബ്ബാനക്കു ശേഷം വി.എസ്തപ്പാനോസ്സിന്റെയും വി. അല്‍ഫൊണ്‍സായുടെയും തിരു സ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. വി.അല്‍ഫോണ്‍സായുടെ തിരുശേഷിപ്പ് വന്ദിച്ചു നേര്‍ച്ചകാഴ്ച്ചകള്‍ സമര്‍പ്പിക്കുവാനുമുള്ള അവസരവും തദവസ്സരത്തില്‍ ലഭിച്ചു. കുര്‍ബ്ബാനക്കു ശേഷം പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും നടത്തപ്പെട്ടു. തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു കൈക്കാരന്മാരായ റിന്‍ലി മൂലക്കാട്ട്, തോമസ് കഞ്ഞിരത്തുങ്കല്‍ , കമ്മറ്റി അംഗങ്ങളായ മാര്‍ട്ടിന്‍ മാനുങ്കല്‍ , ജെയിംസ് കൊല്ലപറമ്പില്‍ , സന്തോഷ് പടിഞ്ഞാറെ വാരികാട്ട്, ഷില്ലി ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു
ലാസ് വേഗാസ്സില്‍ വിശുദ്ധ എസ്തപ്പോനോസ്സിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക