Image

ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച

പി. പി. ചെറിയാന്‍ Published on 25 October, 2015
ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച
ഡാലസ് വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ (21) സംസ്‌കാര ചടങ്ങുകള്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ ഡാലസില്‍ നടക്കും.

കരോള്‍ട്ടണില്‍ താമസിക്കുന്ന തിരുവല്ല വളഞ്ഞവട്ടം പുത്തന്‍ പുരക്കല്‍ സ്റ്റീഫന്‍ തോമസ് (ബിജു) റോസമ്മ തോമസ് (മണി) ദമ്പതികളുടെ മകളാണ് മീര. മെറിന്‍ തോമസ് ഏക സഹോദരിയാണ്. ടെക്‌സാസ് എ ആന്റ് എം യൂണിവേഴ്‌സിറ്റി ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡക്‌സ് പളളിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മീരാ തോമസ്.

സ്റ്റേറ്റ് ഹൈവ് 21 ന് സമീപം പെയ്ജില്‍ ഒക്ടോബര്‍ 23ന് വൈകിട്ട് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മീര മരി മരിക്കുകയായിരുന്നു. ടെക്‌സാസില്‍ വെളളിയാഴ്ച ചെയ്ത കനത്ത മഴമൂലം നിരവധി അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. 

പൊതുദർശനം:  ഒക്ടോബർ 30 (വെള്ളി) വൈകിട്ട് 6 മണിക്ക് സെന്റ്‌. മേരീസ്  ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യയിൽ  (1080 W Jackson Rd, Carrollton, TX 75006)  വച്ച് നടത്തപ്പെടും.

ശവസംസ്കാര ശുശ്രൂഷ ഒക്ടോബർ  31 (ശനി), രാവിലെ 9.30 നു പള്ളിയിലും  തുടർന്ന് സംസ്കാരം   കരോൾട്ടനിലുള്ള  ഫർണോക്സ് സെമിത്തേരിയിലും (Cemetery Hill Road, Carrollton) നടത്തപ്പെടുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്‍സണ്‍ (469 682 5487)
ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച
ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച
ഡാലസില്‍ വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ സംസ്‌കാരം ശനിയാഴ്‌ച
Join WhatsApp News
വിദ്യാധരൻ 2015-10-26 07:33:45
              വീണപൂവ് 
"ഇന്നീ വിധം ഗതി നിനക്കായി വരിക 
പിന്നന്നൊന്നായി വരും ആ വഴി ഞങ്ങളെല്ലാം 
ഒന്നിനുംമില്ല  നില  ഉന്നതമായ കുന്നു 
മെന്നല്ല ആഴിയും ഒരിക്കൽ  നശിക്കുമോർത്താൽ " (ആശാൻ )


ഹൃദയം നിറഞ്ഞ അനുശോചനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക