Image

സാന്ത്വനത്തിന്റെ സ്‌നേഹക്കടലായ്‌ കെ.എ.ജി.ഡബ്ല്യു പുതുവര്‍ഷ പ്രവേശനം

ജോയിച്ചന്‍ പുതുക്കുളം Published on 17 January, 2012
സാന്ത്വനത്തിന്റെ സ്‌നേഹക്കടലായ്‌ കെ.എ.ജി.ഡബ്ല്യു പുതുവര്‍ഷ പ്രവേശനം
വാഷിംഗ്‌ടണ്‍: നിരാലംബരായ 4500-ഓളം അശരണര്‍ക്ക്‌ ഭക്ഷണം പാകംചെയ്‌തു നല്‍കിക്കൊണ്ട്‌ കേരളാ അസോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണ്‍ (കെ.എ.ജി.ഡബ്ല്യു) ഈവര്‍ഷത്തെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു.

ജനുവരി ഏഴിന്‌ ശനിയാഴ്‌ച വാഷിംഗ്‌ടണ്‍ ഡി.സിയിലെ ഡി.സി സെന്‍ട്രല്‍ കിച്ചണിലാണ്‌ ഈ മഹാ ഉദ്യമം നടത്തപ്പെട്ടത്‌. വിദ്യാര്‍ത്ഥികളും, യുവതീ-യുവാക്കളും അടങ്ങുന്ന ഏഴുപത്തഞ്ചോളം സന്നദ്ധ പ്രവര്‍ത്തകരാണ്‌ ഈ മഹത്‌കര്‍മ്മത്തിനായി സമയം കണ്ടെത്തിയത്‌. കലയും, കളിയും, കായികവും പോലെതന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കളങ്കമില്ലാതെ കൈകാര്യം ചെയ്യാനാകുമെന്ന്‌ കെ.എ.ജി.ഡബ്ല്യു ഒരിക്കല്‍കൂടി തെളിയിച്ചു.

തികച്ചും ആത്മസംതൃപ്‌തി നല്‍കുന്നതും മഹത്തരവുമായ കര്‍മ്മവുമാണിതെന്ന്‌ ഈ സംരംഭത്തില്‍ പങ്കെടത്ത നവാഗതര്‍ പറഞ്ഞു. ഓരോവര്‍ഷം കഴിയുംതോറും കൂടുതല്‍ ഉത്സാഹമാണ്‌ വാഷിംഗ്‌ടണിലെ മലയാളി സമൂഹം ഇത്തരം സംഭവങ്ങള്‍ക്ക്‌ നല്‍കുന്നതെന്ന്‌ സംഘടനയുടെ പല പ്രമുഖ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

മാനുഷീകമൂല്യവും, സാമൂഹിക പ്രതിബദ്ധതയുമുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തന്റെ നേതൃത്വത്തിലുള്ള കെ.എ.ജി.ഡബ്ല്യു കമ്മിറ്റിയുടെ ഉദ്ദേശമെന്ന്‌ പ്രസിഡന്റ്‌ ഷാജു ശിവബാലന്‍ അറിയിച്ചു. ഇതോടനുബന്ധിച്ച്‌ സ്വരൂപിച്ച സംഭാവന കെ.എ.ജി.ഡബ്ല്യു ഭാരവാഹികള്‍ ഡി.സി സെന്‍ട്രല്‍ കിച്ചന്റെ പ്രവര്‍ത്തകര്‍ക്ക്‌ കൈമാറി.
സാന്ത്വനത്തിന്റെ സ്‌നേഹക്കടലായ്‌ കെ.എ.ജി.ഡബ്ല്യു പുതുവര്‍ഷ പ്രവേശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക