Image

ജോസഫ്‌ ഏബ്രഹാം (തമ്പാന്‍) MAGH ഇലക്‌ഷന്‍ കമ്മീഷണര്‍

ഏബ്രഹാം ഈപ്പന്‍ Published on 21 October, 2015
ജോസഫ്‌ ഏബ്രഹാം (തമ്പാന്‍) MAGH ഇലക്‌ഷന്‍ കമ്മീഷണര്‍
ഹ്യൂസ്റ്റണ്‍: മലയാളീ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (MAGH) 2016ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ 2015 ഡിസംബര്‍ 12 ശനിയാഴ്‌ച നടത്തുന്നതിനു ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു. അമേരിക്കയിലെ മലയാളി സംഘടനകളില്‍ നടന്നുവരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധ നേടിയ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണിത്‌.

ആയിരത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഈ സംഘടനയില്‍ 900ത്തോളം സമ്മതിദായകര്‍ അവരുടെ വോട്ടുകള്‍ രേഖപ്പെടുത്താറുണ്ട്‌. രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന പോളിംഗ്‌ വൈകുന്നേരം 56 മണി വരെ നീണ്ടുനില്‍ക്കുന്നതും പതിവ്‌ സംഭവമാണ്‌. വളരെ സങ്കീര്‍ണ്ണമായ ഈ തെരഞ്ഞെടുപ്പ്‌ സുതാര്യമായി നടത്തുവാന്‍ കഴിവുള്ള വ്യക്തിയും, മുന്‍പ്‌ പല പ്രാവശ്യം തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടത്തി പരിചയസമ്പന്നനുമായ ജോസഫ്‌ ഏബ്രഹാമിനെ ഇലക്‌ഷന്‍ കമ്മീഷണറായി ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടര്‍മാരുടെ യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

നീതിയുക്തിയോടെ തെരഞ്ഞെടുപ്പു നടത്തി മുന്‍ പരിചയമുള്ള ജോസഫ്‌ ഏബ്രഹാമിന്റെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നു പ്രസിഡന്റ്‌ സുരേന്ദ്രന്‍ കോരനും, സെക്രട്ടറി മാത്യു മത്തായിയും അറിയിച്ചു.
ജോസഫ്‌ ഏബ്രഹാം (തമ്പാന്‍) MAGH ഇലക്‌ഷന്‍ കമ്മീഷണര്‍
Join WhatsApp News
shaji 2015-10-22 11:53:31
Very high position Maybe second highest position after Obama. Proud.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക