Image

ഫൊക്കാന നേതാക്കള്‍ക്ക്‌ `ഗ്ലോബല്‍ എക്‌സലന്‍സ്‌' അവാര്‍ഡ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 16 January, 2012
ഫൊക്കാന നേതാക്കള്‍ക്ക്‌ `ഗ്ലോബല്‍ എക്‌സലന്‍സ്‌' അവാര്‍ഡ്‌
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ (ജി.ഐ.എ.) ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്റര്‍നാഷണല്‍ എക്‌സലന്‍സ്‌ അവാര്‍ഡിന്‌ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ അര്‍ഹരായി.

പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച്‌ ന}ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്‌ നേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്‌. ജനുവരി 10-ന്‌ ന}ഡല്‍ഹി വൈ.എം.സി.എ.യില്‍ നടന്ന ചടങ്ങ്‌ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്‌ ടി.കെ.എ. നായര്‍ ഉത്‌ഘാടനം ചെയ്യുകയും അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു.?വിവിധ രാജ്യങ്ങളിലെ പ്രവാസികളില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. വിദേശരാജ്യങ്ങളില്‍ കുടിയേറി സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച്‌ ഇങ്ങനെയൊരു അവാര്‍ഡിന്‌ അര്‍ഹരായ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും ടി.കെ.എ. നായര്‍ അഭിനന്ദങ്ങളറിയിച്ചു.

പ്രവാസ ജീതം നയിക്കുന്നവരുടേയും പ്രവാസജീവിതത്തില്‍നിന്ന്‌ തിരിച്ചുവന്നവരുടേയും പുനരധിവാസം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ആഗോളസംഘടനയാണ്‌ `ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍.' വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളേയും വ്യക്തികളേയും ആദരിക്കുന്ന ഈ ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം നൂറ്റിയമ്പതോളം ഡെലിഗേറ്റുകള്‍ സംബന്ധിച്ചു. അമേരിക്ക, ന്യൂസിലന്റ്‌, യു.എ.ഇ., സൗദി അറേബ്യ, സിംഗപ്പൂര്‍, കുവൈറ്റ്‌, സൗത്ത്‌ ആഫ്രിക്ക, വിയന്ന, മൗറീഷ്യസ്‌, സാംബിയ, ഖത്തര്‍, ശ്രീലങ്ക, ഒമാന്‍, കാനഡ എന്നിവിടങ്ങളില്‍ നിന്ന്‌ സാമൂഹ്യസേവനരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികള്‍ക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചത്‌.

അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാന, കാല്‍ നൂറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളി സമൂഹത്തിനുവേണ്ടി നിലകൊണ്ട്‌ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരു വരുന്ന സംഘടനയാണെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള തന്റെ ആമുഖപ്രസംഗത്തില്‍ പ്രസ്‌താവിച്ചു. വടക്കേ അമേരിക്കയിലങ്ങോളമിങ്ങോളം വസിക്കുന്ന എല്ലാ മലയാളികളുടേയും സാമൂഹിക-സാംസ്‌ക്കാരിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ എപ്പോഴും മുന്‍പന്തിയിലാണ്‌ ഫൊക്കാന. മലയാളികളുടെ ഐക്യം മാത്രമല്ല കലാപരമായും രാഷ്ട്രീയപരമായും അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും ഫൊക്കാനയുടെ പ്രവര്‍ത്തന മേഘലയില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളെ ഈ അവാര്‍ഡിന്‌ തെരഞ്ഞെടുത്ത ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്റ്‌ പ്രസിഡന്റ്‌ രാജീവ്‌ ജോസഫിനും മറ്റു പ്രവര്‍ത്തകര്‍ക്കും ജി.കെ. പിള്ളയും, പോള്‍ കറുകപ്പിള്ളിയും, ഷാജി ജോണും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇങ്ങനെയുള്ള അവാര്‍ഡുകള്‍ തങ്ങളുടെ പ്രവൃത്തി മണ്ഡലം കൂടുതല്‍ വിപുലപ്പെടുത്തുവാന്‍ പ്രചോദനമേകുമെന്നും അവര്‍ പറഞ്ഞു.
ഫൊക്കാന നേതാക്കള്‍ക്ക്‌ `ഗ്ലോബല്‍ എക്‌സലന്‍സ്‌' അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക