Image

വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ (മനോഹര്‍ തോമസ്‌)

Published on 15 October, 2015
വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ (മനോഹര്‍ തോമസ്‌)
വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ എന്ന വിഷയം സര്‍ഗവേദിയില്‍ ചര്‍ച്ചക്ക്‌ എടുത്തപ്പോള്‍ ആരും വിചാരിച്ചില്ല വൈലോപ്പിള്ളി എത്രമാത്രം സാര്‍വലൗകികമായ കവിതകളാണ്‌ എഴുതിയിട്ടുള്ളതെന്നു .ഏതു കാലഘട്ടവും ആദരവോടെ മാത്രം കാണാന്‍ ആഗ്രഹിച്ചിട്ടുള്ള വിഷയങ്ങളാണ്‌ അദേഹത്തിന്റെ കവിതയ്‌ക്ക്‌ ആധാരം . നാടകങ്ങളും 'ചെറുകഥകളും ,ഒക്കെ എഴുതിയിട്ടുണ്ടെങ്കിലും കവിത തന്നെയാണ്‌ തന്റെ തട്ടകം എന്ന തിരിച്ചറിവാണ്‌ അദ്ദേഹത്തെ ഒരു വലിയ കവി ആക്കിയത്‌ .

കന്നികൊയ്‌ത്ത്‌ ,ഓണപ്പാട്ടുകാര്‍ ,ചര്രിത്രത്തിലെ ചാരുദൃശ്യം കടല്‍ കാക്കകള്‍, കയ്‌പ്പവല്ലരി, വിട , വിത്തും കൈക്കോട്ടും , ശ്രിരേഖ, അന്തിചായുന്നു, കുടിയൊഴിക്കല്‍ , വയിലോപിള്ളിയുടെ ബാലകവിതകള്‍ .
ഇവയൊക്കെയാണ്‌ കവിതാ സമാഹാരങ്ങള്‍ . ഋതു ശ്രുഗന്‍, അലക്‌സാണ്ടര്‍ എന്ന രണ്ടു നാടകങ്ങള്‍ . `കാവ്യലോക സ്‌മരണകള്‍' എന്ന ആത്മകഥ .

കാലാതിതമായ കൃതികളെ ആണല്ലോ നമ്മള്‍ ക്ലാസിക്കല്‍ എന്ന്‌ വിളിക്കാറ്‌ . അവ എല്ലാകാലത്തും പ്രസക്തമാണ്‌ .ഈ ആധുനിക കാലത്തും അത്‌ തന്നെയാണ്‌ വയിലോപിള്ളി കവിതകളുടെ പ്രത്യേകത . ഏറ്റവും ജെനപ്രിയം നേടിയ കവിത ` മാമ്പഴം ` , അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ്‌ . അത്‌ സാര്‍വ ലൗകികമാണല്ലോ. ആ കവിത വികാര തരളിതമാണ്‌. പക്ഷെ സെന്റിമെന്റല്‍ അല്ല .

ഏറ്റവും ലളിതമായ കുട്ടികവിതകള്‍ മുതല്‍ ഗഹനമായ `കുടിയൊഴിക്കല്‍ ` എന്ന ഖണ്ഡകാവ്യം വരെ എഴുതിയ അദ്ദേഹം ചങ്ങമ്പുഴയുടെ നാട്ടുകാരനും സമകാലികനും ആയിരുന്നു .ധ്രുവങ്ങളുടെ അന്തരമുള്ള കവിതകളെഴുതിയ ഇവര്‍ സമാന്തര രേഖകള്‍ പോലെ ആയിരുന്നെന്നു പറയാം . ` കവിതയിലെ സമാന്തര രേഖകള്‍ ` എന്ന ഒ..എന്‍. വി യുടെ പുസ്‌തകത്തില്‍ ഇത്‌ പരാമര്‍ശിച്ചിട്ടുണ്ട്‌.

അദ്ദേഹത്തിന്റെ ശാസ്‌ത്ര ബോധം ഏതു കാര്യത്തിലും പ്രതിഭലിക്കുന്നതു കാണാം .ഒരു പക്ഷെ ബോട്ടണി അധ്യാപകനായത്‌കൊണ്ടാകാം . ` മാടത്തകിളി `യില്‍ പ്രകൃതിയിലെ ജെന്തു ജിവജാലങ്ങള്‍ തമ്മിലുള്ള പരസ്‌പര ആശ്രയം ആവിഷ്‌കരിക്കപ്പെടുന്നു .

കവിതയില്‍ ` കുടിയൊഴിക്കല്‍ ` ആണല്ലോ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്‌ . അതിലെ പ്രമേയം മധ്യവര്‍ഗ്ഗക്കാരന്റെ വിഭജിക്കപ്പെട്ട മനസ്സാണ്‌ .ഒരു ജെന്മിയും ,അയാളുടെ കുടികിടപ്പുകാരനും തമ്മിലുള്ള സങ്കിര്‍ണമായ ബന്ധം . തനിക്ക്‌ കുടിയാനോടുള്ളത്‌ അവജ്ഞയും,പുച്ഛവുംആണെങ്കിലും ഭാവി അവന്റെതായിരിക്കും എന്ന ബോധ്യം അയാളെ വേട്ടയാടുന്നു .

`പുഞ്ചിരി ആ കുലീനമാം കള്ളം
നെഞ്ചു കിറി ഞാന്‍ നേരിനെ കാട്ടാം'

ശാസ്‌ത്ര ബോധം ,ചരിത്ര ബോധം ,സംസ്‌കരികവബോധം ,എന്നിവയാണ്‌ വൈലോപിള്ളി കവിതയുടെ അടിയൊഴുക്കുകള്‍ .അദ്ദേഹത്തിന്റെ കാല്‌പ്പനികത മേല്‍പറഞ്ഞവയുടെ നിയന്ത്രണത്തിലാണ്‌ .മുപ്പത്തി ഏഴാം വയസ്സില്‍ എഴുതിയ `കന്നികൊയ്‌ത്‌ ` എന്ന സമാഹാരത്തിനു അവതാരിക എഴുതിയത്‌ നിരുപക കേസരിയായ കുട്ടികൃഷ്‌ണ മാരാരാണ്‌.` കാളിദാസ കവിതയുടെ അനുഗ്രഹം ഞാന്‍ കാണുന്നു .ഇദ്ദേഹം മലയാള കവിതയുടെ ഒരു വാഗ്‌ ദാനമാണ്‌ . ` പ്രശംസിക്കാന്‍ അതി പിശുക്കനായ മാരാര്‍ അങ്ങിനെ വരെ പറഞ്ഞു .

പ്രൊ .കെ വി ബേബി പ്രബന്ധം അവതരിപ്പിച്ചു . രാജു തോമസ്‌ പ്രൊ .ഷീല ,സന്തോഷ്‌ പാല, ജോര്‍ജ്‌ കൊടുകുളം ,പി ടി .പൗലോസ്‌ എന്നിവര്‍ സംസാരിച്ചു .

അടുത്ത സര്‍ഗവേദിയില്‍ സന്തോഷ്‌ പാല `കവിതയുടെ പുതുവഴികള്‍' എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിക്കും .റഫിക്‌ അഹമ്മത്‌ ,പി പി .രാമചന്ദ്രന്‍, നെടിഷ്‌ മോഹന്‍, എം .ആര്‍.വിഷ്‌ണു പ്രസാദ്‌ , കുഴൂര്‍ വിത്സണ്‍ പദ്‌മ ബാബു , അഭിരാമി മുതലായവര്‍ അടങ്ങുന്ന പുതുതലമുറ എഴുത്തുകാര്‍ പങ്കെടുക്കും. .
വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ (മനോഹര്‍ തോമസ്‌)
വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ (മനോഹര്‍ തോമസ്‌)
വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ (മനോഹര്‍ തോമസ്‌)
വൈലോപ്പിള്ളി കവിത ആധുനിക പരിപ്രേഷ്യത്തില്‍ (മനോഹര്‍ തോമസ്‌)
Join WhatsApp News
വിദ്യാധരൻ 2015-10-15 07:52:14

'അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ 

അമ്മതൻ നേതൃത്തിൽ നിന്നുതിർന്നു ചുടകണ്ണീർ 

നാലുമാസത്തിൻ മുമ്പിലേറെനാൾ കൊതിച്ചിട്ടി 

ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ

അമ്മതൻ മണികുട്ടൻ പൂത്തിരി കത്തിച്ചപോ-

ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി 

ചോദിച്ചു മാതാവപ്പോൾ "ഉണ്ണികൾ വിരിഞ്ഞ പൂ-

വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നെ നീ ?'

'മാങ്കനി, വീഴുന്നേരമോടിച്ചെന്നെടുക്കെണ്ടോൻ 

പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ ?'

പൈതലിൽ ഭാവം മാറി വദനാംബുജം വാടി 

കൈതവം കാണാക്കണ്ണു കണ്ണുനീർ തടാകമായി 

'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലന്ന'വൻ

മാണ്പെഴും മലർക്കുലയെറിഞ്ഞു വെറുംമണ്ണിൽ 

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ 

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ '

തുംഗമാം മീനച്ചൂടാൽ ത്തൈമാവിൻ മരതക -

ക്കിങ്ങിണി സൗഗാന്ധിക സ്വർണ്ണമായിത്തീരുംമുമ്പേ 

മാങ്കനിവീഴുന്നത് കാത്തു നില്ക്കാതെ മാതാവിന്റെ 

പൂങ്കുയിൽ കൂടുവിട്ടു പരലോകത്തേക്കു പൂകി "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക