Image

മഞ്ഞുവീഴ്ച: ഇന്ത്യാ പാക് ബസ് സര്‍വ്വീസ് നിര്‍ത്തി

Published on 16 January, 2012
മഞ്ഞുവീഴ്ച: ഇന്ത്യാ പാക് ബസ് സര്‍വ്വീസ് നിര്‍ത്തി
ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയ്ക്കടുത്തുള്ള നിയന്ത്രണരേഖയിലൂടെയുള്ള വ്യാപാരവും ആഴ്ചയിലൊരിക്കലുള്ള ബസ് സര്‍വ്വീസും നിര്‍ത്തിവെച്ചു.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിനാലാണ് ന്നാണ് മുസാഫറാബാദില്‍ നിന്നും ശ്രീനഗറിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്കുള്ള വ്യാപാരവും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടുദിവസമായി കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക