Image

സുഖ്‌റാമിന്റെ ഇടക്കാലജാമ്യം ആഗസ്ത് 7 വരെ നീട്ടി

Published on 16 January, 2012
സുഖ്‌റാമിന്റെ ഇടക്കാലജാമ്യം ആഗസ്ത് 7 വരെ നീട്ടി
ന്യൂഡല്‍ഹി: 1993-ലെ ടെലികോം അഴിമതിക്കേസില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന്റെ ഇടക്കാലജാമ്യം ആഗസ്ത് 7 വരെ സുപ്രീം കോടതി നീട്ടി. സുഖ്‌റാം, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രുണുഘോഷ്, വ്യവസായി പി. രാമറാവു എന്നിവരുടെ ഇടക്കാല ജാമ്യമാണ് നീട്ടിയത്.

ശിക്ഷ അനുഭവിക്കാനായി വിചാരണക്കോടതിക്ക് മുന്‍പാകെ കീഴടങ്ങിയ സുഖ്‌റാമിന് ജനവരി 9-നാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 1993 മുതല്‍ 1996 വരെ നരസിംഹറാവു മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായിരുന്ന സുഖ്‌റാം, ഹൈദരാബാദിലെ 'അഡ്വാന്‍സ്ഡ് റേഡിയോ മാസ്റ്റ്‌സ്' കമ്പനിയില്‍നിന്ന് നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ കൂടിയവിലയ്ക്ക് വാങ്ങാന്‍ ഒത്താശ ചെയ്‌തെന്നാണ് കേസ്.

പിന്നീട് അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തിയ സി.ബി.ഐ. സംഘം കണക്കില്‍പ്പെടാത്ത 3.6 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക