Image

ദാദ്രിയിലെ മുഹമ്മദ് ആഖ്‌ലാഖിന്റെ വീട് രാഹുല്‍ സന്ദര്‍ശിച്ചു

Published on 03 October, 2015
ദാദ്രിയിലെ മുഹമ്മദ് ആഖ്‌ലാഖിന്റെ വീട് രാഹുല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഗോവധം ആരോപിച്ചും ഗോമാംസം കഴിച്ചെന്നും ആരോപിച്ചു ജനക്കൂട്ടം അടിച്ചു കൊന്ന ദാദ്രിയിലെ മുഹമ്മദ് ആഖ്‌ലാഖിന്റെ വീട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാവിലെ രാഹുല്‍ ദാദ്രിയിലേക്കു പോകുമെന്ന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരുന്നു. രാഹുല്‍ കുടുംബത്തെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

Join WhatsApp News
George V 2015-10-03 15:47:38
ഈ ആഴ്ച്ചയിൽ ഉത്തര പ്രദേശിൽ മൂന്നു ദാരുണമായ ഒരിക്കലും ഒരു ജനാതിപത്യ രാജ്യത്ത് നടക്കാൻ പാടില്ലാത്തതും ആയ കൊല നടന്നു. ബീഫ് കഴിച്ച ആളെ കൊല ചെയ്തു.  അമ്പലത്തിൽ പോയ ലളിതനായ ഒരു വൃദ്ധനെ ചുട്ടുകൊന്നു. തലയിൽ തട്ടം ഇടാതത്തിനു 4 വയസ്സുകാരിയെ സ്വന്തം പിതാവ് കുടുംബങ്ങളുടെ മുൻപിൽ വെച്ച് കൊന്നു. പക്ഷെ ആദ്യത്തെ സംഭവത്തിനു കിട്ടിയ മാധ്യമ പ്രചാരം മറ്റു രണ്ടിനും കിട്ടിയില്ല എന്ന് തോന്നുന്നു. പ്രത്യേകിച്ച് മലയാളം മാധ്യമങ്ങൾ. 
George V 2015-10-03 15:56:24
മറ്റു രണ്ടു വീട്ടിലും ഒരു രാഷ്ട്രീയകാർ പോലും പോയികണ്ടില്ല. ഒരു ധന സഹായവും കൊടുത്തും കണ്ടില്ല
Johny Kutty 2015-10-03 17:30:22
ഗുജറാത്ത്‌ കലാപത്തിന്റെ ഉത്തരവാദി ശ്രീ മോഡി ആണെന്ന് ഇരിക്കെ ഉത്തര പ്രദേശ്‌ ഭരിക്കുന്ന ശ്രീ അഖിലേഷ് യാദവ് സർകാരിനെ എന്ത് കൊണ്ട് ഉത്തരവാദി ആയി ആരും ചിത്രീകരിച്ചു കാണുന്നില്ല. അപ്പോൾ ഇതെല്ലാം രാഷ്ട്രീയ ആയുധം ആയിട്ടാണ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കാണുന്നത്. ഇന്ത്യയിൽ നിയമരഹിത്യവും വിദ്യാഭ്യാസമില്ലായ്മയും ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നായ ഉത്തർ പ്രദേശിൽ ജനകൂട്ടം കാട്ടിയ ഭ്രാന്തിനെ മതവുമായും പ്രധാനമന്ത്രിയുമായും ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായും ഒക്കെ കൂട്ടികുഴക്കുന്നത് വിവരക്കേട് മാത്രമല്ല യഥാർത്ഥ പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന പ്രവർത്തിയുമാണ് . ഹിന്ദുമതത്തിനുള്ളിൽ തന്നെ ഇതിലും മൃഗീയമായ സംഭവങ്ങൾ അവിടെ നടന്നിട്ടുണ്ട്.
ഉത്തർ പ്രദേശിൽ മാത്രമല്ല സമാന സ്ഥിതി നിലനില്കുന്ന സ്ഥലങ്ങളിൽ ഒക്കെ ഇത്തരം സംഭവങ്ങൾ നടക...്കുന്നുണ്ട്. മിക്കതും മതത്തിനുള്ളിൽ തന്നെ നടക്കുന്നവ 
ഹിന്ദി സംസാരിക്കുന്ന മനുഷ്യരിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് , ഉയർന്ന വർഗ്ഗമാണ് എന്നു സ്വയം അവകാശ പ്പെടുന്നതും, പശുവും പച്ചക്കറിയും ഉപയോഗിച്ച് അധികാരം വർഷങ്ങളായി കൈയ്യടക്കി വെച്ചിരിക്കുന്നതും. മോദി പ്രധാനമന്ത്രി ആകുവാൻ തുനിഞ്ഞപ്പോഴും അവർ സംഘമായി എതിർപ്പുമായി വന്നിരുന്നു. ശക്തനായ മോദിയൊട് നടന്നില്ല എന്നു മാത്രം. ഉത്തർ പ്രദേശിലെ ഹിന്ദുക്കളിൽ അഞ്ചു ശതമാനം പോലും അവർ വരില്ല. ഭൂരിഭാഗം ഹിന്ദുക്കളും മിശ്ര ബൂക്കുകളാണ് പ്രത്യേകിച്ച് ഹിമാലയത്തോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ വസിക്കുന്നവർ.
നിസ്സഹായരായ വ്യക്തികളെ ആൾകൂട്ടം വകവരുത്തുന്നത് കേരളത്തിൽ സമീപകാലത്തുപോലും നടന്നിട്ടുണ്ട് . ഹർത്താലിന്റെയും സമരത്തിന്റെയും മറവിൽ ശത്രുക്കളുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും നാശം വരുത്തുന്നതും ഇവിടെ സാധാരണമാണ് .
ഏറ്റവും ഹീനവും നിന്ദ്യവുമായ ഇത്തരം സംഭവങ്ങൾ തടയുവാൻ വേണ്ടത് നിയമവാഴ്ചയും വിദ്യാഭ്യാസവുമാണ് .
ഉത്തർ പ്രദേശിൽ നിന്നു വരുന്ന നല്ലൊരു വിഭാഗം എം എൽ എ മാരും എംപി മാരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്      
Indian 2015-10-03 17:50:46
തെറ്റിനെ തെറ്റായി ചിത്രീകരിക്കാതെ ന്യായങ്ങള്‍ കണ്ടെത്തുന്നതാണു ഇന്നത്തെ ഫാഷന്‍. ഗുജറാത്തീലെ പോലെ ഒരു കലാപം അമേരിക്കയില്‍ നടന്നാല്‍ ആ സ്റ്റേറ്റിലെ ഗവര്‍ണര്‍ പിന്നെ ഒരു ഇലക്ഷന്‍ ജയിക്കുമോ. ഇല്ല. മോദി ദേശീയ പ്രാധാന്യ്ം നേടിയത് ഗുജറാത്ത് കലാപ കാലഠു ഒന്നും ചെയ്യതിരുന്നാണു. അങ്ങനെ ഹിന്ദു മൗലിക വാദികളുടെ ആരാധനാ പാത്രമായി.
അങ്ങനെയൊരാള്‍ പ്രധാനമന്ത്രി ആയപ്പോള്‍ മൗലികവാദികള്‍ തനിനിറം കാട്ടുന്നു. ഇതിനു മുന്‍പ് അനങ്ങാതിരുന്നവരാണവര്‍ എന്നോര്‍ക്കന, ഇന്നു സഹായിക്കാനും ന്യായീകരിക്കാനും ഗവണ്മെന്റും ബി.ജെ.പിയുമുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് എതിരെയാണു ഇതൊക്കെ ചെയ്യുന്നതെന്നു ഇക്കൂൂട്ടര്‍ മറക്കുനു. നിയമ വാഴ്ച തകരുമ്പോള്‍ 'വാഴക്ക രിപ്പബ്ലിക്'; ആയി രാജ്യ്ം മാറും.
ലോകഠെ 700 കോടി ജിങ്ങളില്‍ 650 കൊടിയും പശുവിനെ തിന്നുന്നവരാണു. അവരൊക്കെ മോശക്കാരാണൊ എന്നു ജസ്റ്റിസ് കട്ജു ചോദിച്ചത് പ്രസക്തം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക