Image

സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോസ്‌മോന്‍ തത്തംകുളം Published on 15 January, 2012
സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
താമ്പാ: കൃപാവരവും ശക്തിയുംകൊണ്ട്‌ നിറഞ്ഞ്‌ പല അത്ഭുതങ്ങളും അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ച തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയായ വിശുദ്ധ എസ്‌തപ്പാനോസ്‌ സഹദായുടെ തിരുനാള്‍ താമ്പാ സേക്രട്ട്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ ജനുവരി 7,8 തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി.

ജനുവരി ഏഴാംതീയതി ശനിയാഴ്‌ച രാവിലെ 8.30-ന്‌ ലദീഞ്ഞും തുടര്‍ന്ന്‌ വികാരി ഫാ. പത്രോസ്‌ ചമ്പക്കരയുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെട്ടു.

എട്ടാം തീയതി ഞായറാഴ്‌ച രാവിലെ പത്തിന്‌ ലദിഞ്ഞും തുടര്‍ന്ന്‌ റവ.ഫാ. സണ്ണി പ്ലാമൂട്ടില്‍ ഒ.എസ്‌.എച്ചിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടത്തപ്പെട്ടു. ഫാ. സണ്ണി പ്ലാമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ദേവാലയത്തിന്റെ വിശാലമായ അങ്കണത്തില്‍ വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ചുകൊണ്ട്‌ ആഘോഷമായ പ്രദക്ഷിണവും തുടര്‍ന്ന്‌ കുര്‍ബാനയുടെ ആശീര്‍വാദവും നടത്തപ്പെട്ടു. ബ്രാന്‍ഡന്‍ ഹൈസ്‌കൂള്‍ ബാന്റ്‌ ടീമിന്റെ പ്രകടനവും കരിമരുന്ന്‌ കലാപ്രകനടവും, സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

തിരുനാളിനോടനുബന്ധിച്ച്‌ അനേകം വിശ്വാസികള്‍ കല്ലുംതൂവാലയും എഴുന്നള്ളിക്കുന്നതിനും അടിമ വെയ്‌ക്കുന്നതിനും പങ്കുചേര്‍ന്ന്‌ വിശുദ്ധന്റെ അനുഗ്രഹം പ്രാപിച്ചു. ഇടവകയിലെ 25 കുടുംബങ്ങള്‍ ചേര്‍ന്നായിരുന്നു തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌.
സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക