Image

ഐ.എന്‍.ഒ.സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ശിവകുമാറിനു സ്വീകരണവും ഗാന്ധിജയന്തി ആഘോഷവും ഒക്‌ടോബര്‍ 10-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2015
ഐ.എന്‍.ഒ.സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ശിവകുമാറിനു സ്വീകരണവും ഗാന്ധിജയന്തി ആഘോഷവും ഒക്‌ടോബര്‍ 10-ന്‌
ഷിക്കാഗോ: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്‌ നേതാവും കേരളാ ആരോഗ്യവകുപ്പ്‌ മന്ത്രിയുമായ വി.എസ്‌ ശിവകുമാറിന്‌ സ്വീകരണവും ഗാന്ധിജയന്തി ആഘോഷങ്ങളും അരങ്ങേറുമെന്ന്‌ ഐ.എന്‍.ഒ.സി കേരള ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്തും അറിയിച്ചു. സമ്മേളനത്തിനുശേഷം മന്ത്രി സ്‌കോക്കിയിലുള്ള ഗാന്ധിപ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തും.

ഒക്‌ടോബര്‍ 10-ന്‌ ശനിയാഴ്‌ച 5.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്‍ സ്യൂട്ടിന്റെ (2200 S. Elmhurst Rd, MT. Prospect. IL)-ബാങ്ക്വറ്റ്‌ ഹാളിലാണ്‌ സമ്മേളനം. ഷിക്കാഗോയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഈ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ റ്റോമി അംബേനാട്ട്‌, ജനറല്‍ സെക്രട്ടറി സിനു പലയ്‌ക്കത്തടം, യൂത്ത്‌ കോര്‍ഡിനേറ്റര്‍ സുഭാഷ്‌ ജോര്‍ജ്‌, പി.ആര്‍.ഒ ജോണി വടക്കുംചേരി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്കല്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലൂയി ചിക്കാഗോ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്‌. സ്വീകരണ ചടങ്ങില്‍ ഡിന്നറും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (847 800 3570), റ്റോമി അംബേനാട്ട്‌ (630 992 1500), സിനു പലയ്‌ക്കത്തടം (847 529 4607), സുഭാഷ്‌ ജോര്‍ജ്‌ (630 486 6040).
ഐ.എന്‍.ഒ.സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ശിവകുമാറിനു സ്വീകരണവും ഗാന്ധിജയന്തി ആഘോഷവും ഒക്‌ടോബര്‍ 10-ന്‌
ഐ.എന്‍.ഒ.സിയുടെ ആഭിമുഖ്യത്തില്‍ മന്ത്രി ശിവകുമാറിനു സ്വീകരണവും ഗാന്ധിജയന്തി ആഘോഷവും ഒക്‌ടോബര്‍ 10-ന്‌
Join WhatsApp News
Chicago Malayalee group 2015-10-01 19:59:40
This is great news, we all going to be there on October 10th evening.
observer 2015-10-02 00:58:38
Reception all over . What a pity? Same speeches, same photos, every thing and every thing we want hear and see. Do not forget photo opportunity. Waste of money. Mere waste of money
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക