Image

സെന്റ്‌ ബേസില്‍ മലങ്കര കാത്തലിക്‌ ചര്‍ച്ചില്‍ തിരുനാളാഘോഷവും ഇടവക സ്ഥാപനവും

മോഹന്‍ വര്‍ഗീസ്‌ Published on 15 January, 2012
സെന്റ്‌ ബേസില്‍ മലങ്കര കാത്തലിക്‌ ചര്‍ച്ചില്‍ തിരുനാളാഘോഷവും ഇടവക സ്ഥാപനവും
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ 13 വര്‍ഷക്കാലമായി ഡഗ്‌ലസ്റ്റണിലെ ഇമ്മാക്കുലേറ്റ്‌ കണ്‍സപ്‌ഷന്‍ സെന്ററില്‍ നടത്തിവരുന്ന ക്യൂന്‍സ്‌ സെന്റ്‌ ബേസില്‍ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌, മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റിന്റെ ഇടവകയായി പ്രഖ്യാപിച്ചു.

മലങ്കര കാത്തലിക്‌ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഭാഗ്യസ്‌മരണാര്‍ഹനായ മോറാന്‍ മോര്‍ സിറില്‍ മാര്‍ ബസേലിയോസ്‌ കാതോലിക്കാ ബാവയുടെ അനുഗ്രഹത്തോടും അനുമതിയോടും 1998-ല്‍ ആരംഭിച്ച ദേവാലയം ഇപ്പോള്‍ ന്യൂയോര്‍ക്കിലെ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഇടവകയായി വളര്‍ന്നിരിക്കുന്നു.

റവ.ഫാ. സത്യന്‍ ആന്റണി ഒ.ഐ.സി ആണ്‌ ഇപ്പോഴത്തെ വികാരി. റവ.ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌, റവ.ഡോ. ഷാജി മാണികുളം, റവ.ഫാ. ലൂയീസ്‌ പുത്തന്‍വീട്ടില്‍, റവ.ഫാ. ആന്റണി പടിപ്പുരയ്‌ക്കല്‍ ഒ.ഐ.സി, റവ.ഫാ. ജോസഫ്‌ നെടുമാന്‍കുഴി, റവ.ഡോ. സണ്ണി മാത്യു കാവില, റവ.ഫാ. വര്‍ഗീസ്‌ മണ്ണിക്കരോട്ട്‌ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ ഇടവകയുടെ ക്രൈസ്‌തവ വിശ്വാസത്തില്‍ അധിഷ്‌ഠിതമായ വളര്‍ച്ചയ്‌ക്ക്‌ നേതതൃത്വം നല്‍കിയതിനെ ഓര്‍മിച്ചു. ബഥനി സന്യാസിനി സമൂഹത്തിലെ റവ.സി. അര്‍പ്പിത, റവ. സി. മറിയം, റവ.സി. ഐവാന്‍ എന്നിവര്‍ ഇടവകയില്‍ നല്‍കിയ സേവനങ്ങള്‍ അനുസ്‌മരിച്ചു.

ജനുവരി എട്ടിന്‌ ഞായറാഴ്‌ച ഇടവക മധ്യസ്ഥന്റെ തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച്‌ നടന്ന ദിവ്യബലിയില്‍ സെന്റ്‌ ബേസില്‍ ക്യൂന്‍സ്‌ മിഷന്‍ ഇടവകയായി പ്രഖ്യാപിച്ചുകൊണ്ട്‌ എക്‌സാര്‍ക്കേറ്റ്‌ ചാന്‍സലര്‍ റവ.ഫാ. അഗസ്റ്റിന്‍ മംഗലത്ത്‌ അറ്റസ്റ്റ്‌ ചെയ്‌ത ഡിക്രി, എക്‌സാര്‍ക്കേറ്റ്‌ വൈസ്‌ ചാന്‍സലര്‍ റവ.ഡോ. സണ്ണി മാത്യു കാവുവില വായിച്ചു. തുടര്‍ന്ന്‌ ഇടവകയ്‌ക്കുവേണ്ടി, ഇടവക വികാരി റവ.ഫാ. സത്യന്‍ ആന്റണി ഒ.ഐ.സിയും ഇടവക സെക്രട്ടറി ഗീവര്‍ഗീസ്‌ മാത്യൂസ്‌, ഇടവക ട്രസ്റ്റി എം.ജെ മാത്യു എന്നിവര്‍ ചേര്‍ന്ന്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയില്‍ നിന്നും ഡിക്രി സ്വീകരിച്ചു.

ആഘോഷമായ തിരുനാള്‍ കുര്‍ബാന ഞായറാഴ്‌ച രാവിലെ 9.30-ന്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തയെ സ്വീകരിച്ചുകൊണ്ട്‌ ആരംഭിച്ചു. പ്രഭാത പ്രാര്‍ത്ഥനയ്‌ക്കുശേഷം അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ റവ.ഡോ. ജോര്‍ജ്‌ ഉണ്ണൂണ്ണി, റവ.ഡോ. സണ്ണി മാത്യു കാവുവില, റവ.ഫാ. ഏബ്രഹാം ലൂക്കോസ്‌ (ലോംഗ്‌ഐലന്റ്‌ വികാരി), റവ.ഫാ. സത്യന്‍ ആന്റണി ഒ.ഐ.സി (ഇടവക വികാരി) എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ ഇടവകയിലെ നാല്‌ ആണ്‍കുട്ടികളെ വിശുദ്ധ മദ്‌ബഹയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ആശീര്‍വാദം അഭിവന്ദ്യ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ യൗസേബിയോസ്‌ നല്‍കി. ദിവ്യബലിക്കുശേഷം നടന്ന റാസയും മധ്യസ്ഥപ്രാര്‍ത്ഥനയും, സ്‌നേഹഭോജനവും, വിവിധ കലാപരിപാടികളുംകൊണ്ട്‌ അന്നേദിവസം നിറഞ്ഞുനിന്നു.

ലഞ്ചിനുശേഷം നടത്തപ്പെട്ട കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഇടവക സെക്രട്ടറി ഗീവര്‍ഗീസ്‌ മാത്യൂസ്‌ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ നടന്ന പ്രോഗ്രാമില്‍ എം.സി.വൈ.എം, മദേഴ്‌സ്‌ ഫോറം, സണ്‍ഡേ സ്‌കൂള്‍, എം.സി.എ അംഗങ്ങളുടെ മികവുറ്റ കലാപരിപാടികള്‍ അതീവ ഹൃദ്യമായിരുന്നു. സൂസന്‍ തോമസ്‌, ശില്‌പ മാത്യൂസ്‌, ജയിംസ്‌ തോമസ്‌ എന്നിവര്‍ പ്രോഗ്രാമിന്റെ എം.സിമാരായിരുന്നു. ഇടവക ട്രസ്റ്റി എം.ജെ. മാത്യു നന്ദി പറഞ്ഞു.
സെന്റ്‌ ബേസില്‍ മലങ്കര കാത്തലിക്‌ ചര്‍ച്ചില്‍ തിരുനാളാഘോഷവും ഇടവക സ്ഥാപനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക