Image

ഫോമയും ഫൊക്കാനയും ഒരുമിക്കണം: ഉമ്മന്‍ചാണ്ടി

Published on 15 January, 2012
ഫോമയും ഫൊക്കാനയും ഒരുമിക്കണം: ഉമ്മന്‍ചാണ്ടി
കോട്ടയം: അമേരിക്കന്‍ മലയാളി സംഘടനകളായ ഫോമയും ഫൊക്കനയും ഒരുമിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇരു സംഘടനകളും ഒന്നായിരുന്നപ്പോഴത്തെ ശക്‌തി ഇപ്പോഴില്ല. ഇതേപ്പറ്റി ബന്ധപ്പെട്ട ഭാരവാഹികള്‍ ആലോചിക്കണമെന്നും ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസി(ഫോമ)ന്റെ മൂന്നാമത്‌ കേരള കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ വികസന കാര്യത്തിലെ യോജിപ്പില്ലായ്‌മയും സ്ഥല ദൗര്‍ലഭ്യവുമാണ്‌ വികസനത്തെ പിന്നോട്ടടിക്കുന്നത്‌. `പദ്ധതികള്‍ക്കു വേണ്ടി പണം മുടക്കാന്‍ സര്‍ക്കാരും സ്വകാര്യ സംരംഭകരും ഇന്ന്‌ തയാറാണ്‌. എന്നാല്‍ സ്‌ഥലം ഏറ്റെടുത്തു കൊടുക്കുക എന്നതാണ്‌ ഏറ്റവും ശ്രമകരം എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തില്‍ മുതല്‍ മുടക്കാനും ഇവിടുത്തെ തൊഴില്‍ മേഖലയിലെ റിസ്‌ക്‌ ഏറ്റെടുക്കാനും തയാറാണ്‌ ഇന്നത്തെ പ്രവാസികള്‍. എന്നാല്‍ `എന്തും മുടക്കുക എന്ന ഇവിടുത്തെ മലയാളികളുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു എന്ന്‌ പി.ജെ കുര്യന്‍ എം.പി പറഞ്ഞു.

ജോസ്‌ കെ. മാണി എംപി, എംഎല്‍എമാരായ റോഷി അഗസ്‌റ്റിന്‍, രാജു ഏബ്രഹാം, സുരേഷ്‌ കുറുപ്പ്‌, മുന്‍ മന്ത്രിയും എംഎല്‍എയുമായ എം. വിജയകുമാര്‍, കോട്ടയം മുന്‍ എംഎല്‍എ വി.എന്‍ വാസവന്‍, ഗായകന്‍ ജി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
see below
ഫോമയും ഫൊക്കാനയും ഒന്നായിരുന്നപ്പോഴത്തെ ശക്തി ഇപ്പോഴില്ലെന്നു മുഖ്യമന്ത്രി
ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ് ഒരു നവ്യാനുഭവമായി. 
പ്രവാസികള്‍ കേരളത്തിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം: വയലാര്‍ രവി
ഫോമാ ന്യൂസ് ഫോമാ കേരള കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്തു.
ഫോമയും ഫൊക്കാനയും ഒരുമിക്കണം: ഉമ്മന്‍ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക