Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസില്‍

അനില്‍ മാത്യു ആശാരിയത്ത്‌ Published on 15 January, 2012
മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസില്‍
ഡാളസ്‌ (ടെക്‌സാസ്‌): മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പ്രമുഖ
ഭദ്രാസനങ്ങളിലൊന്നായ സൗത്ത്‌ വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മൂന്നാമതത്‌ ഭദ്രാസന അസംബ്ലി ടെക്‌സാസിലെ ഡാളസില്‍ നടത്തപ്പെടുന്നു.

വടക്കേ അമേരിക്കയിലെ ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്ന സൗത്ത ്‌വെസ്‌റ്റ്‌ ഭദ്രാസനം രൂപപ്പെട്ടതിനു ശേഷം ഡാളസില്‍ നടത്തപ്പെടുന്ന ഭദ്രാസന അസംബ്ലിയ്‌ക്ക്‌ ആതിഥ്യം വഹിക്കുന്നത്‌ ഗാര്‍ലന്റ്‌ സെന്റ ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയാണ്‌. 2012 ഫെബ്രുവരി 9 മുതല്‍ 11 വരെ നടക്കുന്ന ഭദ്രാസന സമ്മേളനത്തിനു സൗത്ത്‌ വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്താ നേതൃത്വം നല്‍കും.

ഭദ്രാസന വൈദീക കോണ്‍ഫറന്‍സ്‌, ഭദ്രാസന അസംബ്ലി, ഭദ്രാസന അസംബ്ലിയിലേക്കും മലങ്കര അസോസിയേഷനിലേക്കും തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളനം, 2012 -2017 ലേക്കുള്ള ഭദ്രാസന കൗണ്‍സില്‍, മലങ്കര സഭാ മാനേജിംഗ്‌ കമ്മറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പ്‌ എന്നിവയാണ്‌ ഈ സമ്മേളനത്തിന്റെ പ്രധാന അജണ്‌ട. സൗത്ത്‌വെസ്‌റ്റ്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രസ്‌തുത സമ്മേളനത്തില്‍ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി വൈദീകരും ഭദ്രാസന പ്രതിനിധികളും പങ്കെടുക്കും.

സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്‌ടി റവ.ഫാ.തമ്പാന്‍ വര്‍ക്ഷീസ്‌ ചെയര്‍മാനായും റവ.ഫാ.രാജു എം.ദാനിയേല്‍ ജനറല്‍ കണ്‍വീനറായും കണ്‍വീനര്‍മാരായി റവ.ഫാ. റെജി മാത്യു , റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.ഫാ.സി. ജി. തോമസ്‌, റവ.ഫാ.രാജേഷ്‌ കെ. ജോണ്‍, റവ.ഫാ.മാത്യു  അലക്‌സാണ്‌ടര്‍, റവ.ഫാ.ബിനു മാത്യു സ്‌ എന്നിവരും കോകണ്‍വീനര്‍മാരായി ഇടവക പ്രതിനിധികളും ഉള്‍പ്പെട്ട വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അഭിമാനമായ ഈ ഭദ്രാസനത്തിന്റെ സര്‍വ്വതോന്മുഘമായ വളര്‍ച്ചയെ ലക്‌ഷ്യമാക്കി കൊണ്‌ടുള്ള പ്രസ്‌തുത സമ്മേളനം അനുഗ്രഹപ്രദമായി തീരുവാന്‍ എല്ലാ സഭാസ്‌നേഹികളും പ്രാര്‍ത്ഥിക്കണമെന്ന്‌ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക