അഡിലെയ്ഡ് മെട്രോപോളീറ്റന്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിച്ചു
OCEANIA
14-Jan-2012
OCEANIA
14-Jan-2012

അഡിലെയ്ഡ്: അഡിലെയ്ഡ് മെട്രോപോളീറ്റന്‍ മലയാളി അസോസിയേഷന്‍ (അമ്മ) ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സ് ലോവേനിയന്‍ ക്ലബില്‍ നടന്നു. പോര്‍ട അഡിലേയ്ഡ് എന്‍ഫീല്‍ഡ് മേയര്‍ ക്ലെയര്‍ ബോഅന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ക്രിസ്മസിന്റെ സന്ദേശങ്ങളും കേരളതനിമയും നിലനിര്‍ത്തിയ കലാപരിപാടികള്‍ അരങ്ങേറി. ജോജോ തോമസ് പ്ലാംതോട്ടം ക്രിസ്മസ് സന്ദേശം നല്‍കി. മുല്ലപ്പെരിയാര്‍ സമരത്തിന് പ്രവാസി മലയാളികളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കേരളജനതയുടെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന് അമ്മ പ്രസിഡന്റ് ജോസ് ജോര്‍ജ് സ്വാഗത പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ഏകദേശം അറുനൂറോളം വരുന്ന സദസിന് ഹൃദ്യാനുഭമായ ക്രിസ്മസ് കരോളും നേറ്റിവിറ്റി ഷോയും അരങ്ങേറി. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി സുരേഷ് തങ്കമല നന്ദി പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments