Image

പിണറായിയുടെ നാട്ടില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍

Published on 14 January, 2012
പിണറായിയുടെ നാട്ടില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നാട്ടില്‍ വി.എസ് അച്യുതാനന്ദന് പിന്തുണയറിയിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പിണറായി കുന്നത്താണ് രാവിലെ ഡിവൈഎഫ്‌ഐയുടെ പേരില്‍ വ്യാപകമായി വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ചോരകൊണ്ട് ഇതിഹാസം തീര്‍ത്ത വി.എസ്, തീയില്‍ കുരുത്തവന്‍ വി.എസ്, വി.എസിനെ തകര്‍ക്കാനാവില്ല, ചെങ്കൊടിയേന്തുന്ന സന്നദ്ധ ഭടന്മാര്‍ ഉണ്ടിവിടെ, ചോരകൊടുത്തും ജീവന്‍ കൊടുത്തും വി.എസിനെ ഞങ്ങള്‍ സംരക്ഷിക്കും എന്നാണു പോസ്റ്ററിലുള്ളത്. 'വി' മലയാളത്തിലും 'എസ്' ഇംഗ്ലീഷിലുമാണുള്ളത്. വി.എസാണു ശരിയെന്ന വ്യാഖ്യാനമാണ് ഇതിലുള്ളതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരേ കേസെടുത്തപ്പോള്‍ പോലും പിണറായി അനുകൂല പോസ്റ്റര്‍ വരാത്ത പ്രദേശത്താണ് ഇപ്പോള്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍ ഡിവൈഎഫ്‌ഐയുടെ പേരില്‍ വന്നിട്ടുള്ളത്. ഡിവൈഎഫ്‌ഐയുടെ നോട്ടീസ് ബോര്‍ഡിലും പരിസരത്തെ ഭിത്തികളിലുമാണു പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.

പിണറായിയുടെ നാട്ടില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക