കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് വാര്‍ഷിക കണ്‍വന്‍ഷന്‍ നടത്തി
Health
26-Sep-2015
പി. പി. ചെറിയാന്‍
Health
26-Sep-2015
പി. പി. ചെറിയാന്‍

ഫിലഡല്‍ഫിയ: കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് മുപ്പത്തി ആറാമത് വാര്‍ഷിക
സമ്മേളനം സെപ്‌റ്റംബര്‍ 5, 6, 7 തീയതികളില്‍ ഫിലഡല്‍ഫിയായില്‍ വെച്ച് നടത്തി.
ഇംഗ്ലണ്ട്, കാനഡ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നും നൂറ് കണക്കിന്
ഡോക്ടറന്മാരും കുടുംബാംഗങ്ങളും മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തില്‍
പങ്കെടുത്തു.
എംകെഎംജി പ്രസിഡന്റ് ഡോ. അലക്‌സ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് ഡോ. സീമാ ജെയ്‌ന്‍ മുഖ്യ പ്രഭാഷകയായിരുന്നു. ഡാലസില്‍ നിന്നുളള പ്രമുഖ ഡോക്ടര്‍ എം. വി. പിളളയും പ്രഭാഷണം നടത്തി.
ഇന്ത്യയില്‍ നിന്നുളള 110,000 ഡോക്ടറന്മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും യുഎസില്‍ ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ വിദ്യാര്‍ത്ഥികള്‍ മാത്രം 38,000 വരുമെന്നും ഡോ. സീമ പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത എം പി ആന്റോ ആന്റണി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യയിലും വിദേശത്തുമായി നിരവധി ാശുപത്രികള്‍ നടത്തിവരുന്ന ഡോ. ആസ്വാദ് മൂപ്പന്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി ഓണാഘോഷവും ഓണസദ്യയും ഒരുക്കിയിരുന്നു. സമാപന സമ്മേളനത്തില്‍ നിയുക്ത പ്രസിഡന്റായി ഫ്‌ലോറിഡായിലെ ഫോര്‍ട്ട് ലോഡര്‍ ഡെയ് ലില്‍ നിന്നുളള ഡോ. സുനില്‍ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments