Image

ബൈബിള്‍ ക്വിസ്, അഗാഷെ റാഫിള്‍ വിജയികള്‍ക്ക്, സമ്മാനദാനം

Published on 14 January, 2012
ബൈബിള്‍ ക്വിസ്, അഗാഷെ റാഫിള്‍ വിജയികള്‍ക്ക്, സമ്മാനദാനം
ഷിക്കാഗോ: സെന്റ് മേരീസ്, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ , നടത്തിയ റാഫിള്‍ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി. സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ഇടവക വികാരി ഫാ: അബ്രഹാം മുത്തോലത്താണ് സമ്മാനദാന കര്‍മ്മം നിര്‍വ്വഹിച്ചത്. ബൈബിള്‍ ക്വിസ് കോര്‍ഡിനേറ്റര്‍ സാബു മഠത്തിപറമ്പില്‍ വിജയികള്‍ക്ക് ആശംസ നേര്‍ന്നു. അഗാഷെ കോര്‍ഡിനേറ്റര്‍ ബിനു മച്ചാനിക്കല്‍ , റാഫിള്‍ വിജയികളെ വേദിയില്‍ പരിചയപ്പെടുത്തി.

ബൈബിള്‍ , സീറോ മലബാര്‍ ആരാധനാക്രമം, ക്‌നാനായ സമുദായ ചരിത്രം എന്നീ വിഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ ബൈബിള്‍ ക്വിസ് വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സെന്റ് മേരീസ്, സേക്രട്ട് ഹാര്‍ട്ട് ദേവാലയങ്ങളുടെ കീഴിലുള്ള കൂടാരയോഗങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത ഈ മത്സരത്തില്‍, മോര്‍ട്ടന്‍ ഗ്രോവിലുള്ള ലൂര്‍ദ് മാതാ കൂടാരയോഗത്തിന്റെ ബൈന്നി കാഞ്ഞിരപ്പാറ, ബെല്ല നടുവീട്ടില്‍ , ജയ കുളങ്ങര, ഷേര്‍ളി കിഴക്കേവാലേല്‍ , ആദര്‍ശ കിഴക്കേ വാലേല്‍ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനത്തെത്തി.

രണ്ടാം സ്ഥാനം സെന്റ് ആന്റണി ടീമും, മൂന്നാം സ്ഥാനം സെന്റ് സേവ്യര്‍ കൂടാരയോഗത്തിന്റെ ടീമും കരസ്ഥമാക്കി. ഓഡിയന്‍സില്‍ മേരി പുഞ്ചല്‍, അലക്‌സ് ചക്കാലയ്ക്കല്‍ , മോളി പാറക്കാട്ട്, വത്സമ്മ അഞ്ചല്‍ കുന്നത്ത്, ലിന്‍സ് കൈതമല എന്നിവരും സമ്മാനര്‍ഹമായി.

അഗാപ്പെയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നടത്തിയ റാഫിള്‍ വിജയകരമായിരുന്നു. വേദപാഠ കുട്ടികള്‍ നടത്തിയ ടിക്കറ്റ് വില്‍പനയില്‍ , ഐമി ഇടത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ്, പ്രത്യേക സമ്മാനത്തിന് അര്‍ഹരായി. ഷാജി ആന്റ് മിനി എടാട്ട്, തമ്പിച്ചന്‍ ആന്റ് നീത ചെമ്മാച്ചേല്‍ , പോള്‍സണ്‍ ആന്റ് ജയാ കുളങ്ങര, സ്റ്റീഫന്‍ ആന്റ് സിമി കിഴക്കേക്കുറ്റ്, ജോണ്‍ ആന്റ് ലിറ്റി പാട്ടഷതി എന്നിവര്‍ , അഗാഷെ റാഫിളില്‍ സ്‌പോണ്‍സര്‍മാരായിരുന്നു.

ജയില്‍ മാക്കീല്‍ (പി.ആര്‍.ഒ)
ബൈബിള്‍ ക്വിസ്, അഗാഷെ റാഫിള്‍ വിജയികള്‍ക്ക്, സമ്മാനദാനം
ബൈബിള്‍ ക്വിസ് വിജയികള്‍
ബൈബിള്‍ ക്വിസ്, അഗാഷെ റാഫിള്‍ വിജയികള്‍ക്ക്, സമ്മാനദാനം
റാഫിള്‍ വിജയികള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക