Image

എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിന്റെ സോഷ്യല്‍ ഇവന്റ്‌ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 14 January, 2012
എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിന്റെ സോഷ്യല്‍ ഇവന്റ്‌ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: ജനുവരി ഏഴാംതീയതി വൈകുന്നേരം ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ അവന്യൂവിലുള്ള മനോഹരമായ ഹാളില്‍ വെച്ച്‌ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിന്റെ സോഷ്യല്‍ ഇവന്റ്‌ ആഘോഷിച്ചു. നാലരമണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ അടുക്കുംചിട്ടയോടുംകൂടി അരങ്ങേറിയത്‌ സംഘാടകരുടെ കഴിവിന്‌ മിഴിവേകി.

സണ്‍ഡേ സ്‌കൂള്‍, എം.ജി.ഒ.സി.എസ്‌.എം, യൂത്ത്‌ ഗ്രൂപ്പ്‌ എന്നിവരുടെ ഡാന്‍സ്‌, പാട്ട്‌, സ്‌കിറ്റ്‌, ബാന്റ്‌ സെറ്റ്‌ എന്നിവയ്‌ക്കുപുറമെ സോഷ്യല്‍ ഇവന്റിനെക്കുറിച്ചുള്ള വള്ളംകളി, കോമഡിഷോ, പുരുഷന്മാരുടെ മാര്‍ഗ്ഗംകളി എന്നീ വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറി.

പഴയകാല ഓര്‍മ്മകളെ അയവിറക്കിക്കൊണ്ട്‌ പുതിയ തലമുറയോടൊപ്പം ചേര്‍ന്ന്‌ അമ്മമാരും അവരുടെ പെണ്‍മക്കളും ഒത്തുചേര്‍ന്ന്‌ നടത്തിയ ക്ലാസിക്കല്‍ ഡാന്‍സ്‌ വേറിട്ടൊരു അനുഭവമായി. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

ഇടവകാംഗങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റേയും, സഹകരണത്തിന്റേയും, സ്‌നേഹത്തിന്റേയും പ്രതിഫലനമാണ്‌ ഈ പരിപാടിയുടെ വിജയമെന്ന്‌ ഇടവക വികാരി വെരി. റവ. ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടം തന്റെ ഉപസംഹാര പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. അതിമോഹരമായ ഈ പ്രോഗ്രാമിന്‌ ചുക്കാന്‍ പിടിച്ചത്‌ ജോസ്‌ ജേക്കബും, ഡോ. റെനി ഗുപ്‌തയുമാണ്‌. എമിലിന്‍ തോമസ്‌, റിബാ ജേക്കബ്‌ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ഈപ്പന്‍ സാമുവേലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടികള്‍ ട്രഷറര്‍ ചെറിയാന്‍ ജോര്‍ജിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. വന്നുചേര്‍ന്ന എല്ലാവര്‍ക്കും ഡിന്നര്‍ ഒരുക്കിയിരുന്നു. ചെറിയാന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.
എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തിന്റെ സോഷ്യല്‍ ഇവന്റ്‌ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക