Image

ശ്രീശാന്ത് ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ അമമ റോളില്‍

Published on 18 September, 2015
ശ്രീശാന്ത് ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ അമമ റോളില്‍

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബഹുഭാഷാ ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി രമ്യാ കൃഷ്ണനും അഭിനയിക്കുന്നു. സന യദിറെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രീശാന്തിന്റെ അമ്മയുടെ വേഷമാണ് രമ്യയ്ക്ക്.

ക്രിക്കറ്റ് തന്നെയാണ് സിനിമയുടെ ഇതിവൃത്തം. ശ്രീശാന്തിന്റെ ആദ്യ കോച്ചും രമ്യ തന്നെയാണ്. ബാഹുബലി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ രമ്യ കൃഷ്ണന്‍ മോഡേണ്‍ വേഷത്തിലാണ് ഈ സിനിമയില്‍ എത്തുക.

മലയാളം അടക്കം നാലു തെന്നിന്ത്യന്‍ ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്. ഇതാദ്യമായാണ് ശ്രീശാന്ത് ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്.

ശ്രീശാന്ത് ചിത്രത്തില്‍ രമ്യാ കൃഷ്ണന്‍ അമമ റോളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക