Image

ഗോസിപ്പുകള്‍ വിട്ടൊഴിയാതെ നയന്‍സ്: ഇത്തവണ ഫോണ്‍കവറിന്റെ രൂപത്തില്‍

Published on 18 September, 2015
   ഗോസിപ്പുകള്‍ വിട്ടൊഴിയാതെ നയന്‍സ്:                                  ഇത്തവണ ഫോണ്‍കവറിന്റെ രൂപത്തില്‍
തെന്നിന്ത്യന്‍ താരസുന്ദരി  നയന്‍താരയ്ക്ക് വിവാദങ്ങള്‍ കൂടപ്പിറപ്പാണ്. തന്റെ  പ്രണയകഥകള്‍ കൊണ്ടാണ് ഇത്രയും കാലം നയന്‍സ് വിവാദങ്ങളില്‍ നിറഞ്ഞു നിന്നതെങ്കില്‍ ഇത്തവണ ഫോണ്‍കവറിന്റെ രൂപത്തിലാണ് ഗോസിപ്പ് ഉയര്‍ന്നത്. താരമെന്തു ചെയ്താലും അതെല്ലാം വാര്‍ത്തയാകുന്നതും ചര്‍ച്ചയാകുന്നതും നയന്‍സിനോടുള്ള ആരാധന കൊണ്ടു തന്നെ. 

ആരാധകരോട് സംവദിക്കുന്നതിന് ഒരു തത്സമയ ചാറ്റ്‌ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നയന്‍സ്. താരം നായികയായി എത്തുന്ന  ഹൊറര്‍ ത്രില്ലര്‍ മൂവി മായയുടെ പ്രചാരണ പരിപാടിയുമായി എത്തിയതായിരുന്നു താരസുന്ദരി. പരിപാടിയില്‍ പങ്കെടുത്ത ശേഷം നയന്‍താര മടങ്ങുകയും ചെയ്തു. 


ഇതിനു ശേഷമാണ് ആരാധകര്‍ക്കിടയില്‍ നയന്‍സിന്റെ മൊബൈല്‍ കവറിനെ കുറിച്ച് ചര്‍ച്ച പരന്നത്. കവറിനു പുറത്ത് വി.എസ് എന്ന് എഴുതിയരുന്നതായാണ് പപ്പരാസികള്‍ കണ്ടു പിടിച്ചത്. വി.എസ് എന്നാല്‍ വിഘ്‌നേഷ് ശിവന്‍ എന്നാണ്  പപ്പരാസികള്‍ കണ്ടുപിടിച്ചത്.  ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.  നയന്‍സ് -വിഘ്‌നേഷ് ബന്ധം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്.  അതിനിടയിലാണ് ഇപ്പോള്‍ ഫോണ്‍ കവര്‍ വിവാദം തലപൊക്കിയത്. 

   ഗോസിപ്പുകള്‍ വിട്ടൊഴിയാതെ നയന്‍സ്:                                  ഇത്തവണ ഫോണ്‍കവറിന്റെ രൂപത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക