Image

വടവാതൂര്‍ സെമിനാരി സുവര്‍ണജൂബിലി ആഘോഷ സമാപനം ശനിയാഴ്ച

Published on 13 January, 2012
വടവാതൂര്‍ സെമിനാരി സുവര്‍ണജൂബിലി ആഘോഷ സമാപനം ശനിയാഴ്ച
കോട്ടയം: വടവാതൂര്‍ സെമിനാരി സുവര്‍ണജൂബിലി ആഘോഷം ശനിയാഴ്ച(ജനുവരി 14) സമാപിക്കും. രാവിലെ 8.45ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സെമിനാരിയില്‍ പഠിച്ച മുഴുവന്‍ വൈദികരും സഹകാര്‍മികത്വം വഹിക്കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രി മുഖ്യ അതിഥിയായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ്, ജോസ് കെ മാണി എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. 

ഒരു വര്‍ഷമായി നടന്നു വരുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സഭകളുടെ എക്യുമെനിക്കല്‍ സമ്മേളനം, അള്‍ത്താര ശുശ്രൂഷകരുടെ മഹാസംഗമം, വൈദിക വിദ്യാര്‍ഥികളുടെ കുടുംബ സംഗമം എന്നിവ നടത്തപ്പെട്ടു. 

ആഘോഷ സമാപന പരിപാടികള്‍ www.santhom.org ല്‍ കാണാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക