Image

ദേശസ്‌നേഹത്തിന്റെ കഥ പറയുന്ന ഫാന്റം

Published on 15 September, 2015
ദേശസ്‌നേഹത്തിന്റെ കഥ പറയുന്ന ഫാന്റം
നടന്‍ സെയ്‌ഫ്‌ അലിഖാന്റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന സിനിമയാണ്‌ ഫാന്റം. ഒരു നടന്‍ എന്ന നിലയില്‍ മികച്ച അഭിനയം കാഴ്‌ച വച്ച ചിത്രവും. ദേശസ്‌നേഹം ഒരു വികാരമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ കണ്ടിരിക്കാന്‍ കഴിയുന്ന ഒരു ചലച്ചിത്രം കൂടിയാണിത്‌.

ഈ വര്‍ഷത്തെ തന്റെ രണ്ടാമത്തെ ഹിറ്റ്‌ ചിത്രമാണ്‌ സംവിധായകന്‍ കബീര്‍ഖാന്‍ സ്വന്തമാക്കിയത്‌. മുംബൈ ഭീകരാക്രമണം ആസ്‌പദമാക്കിയെടുത്ത സിനിമ ഇതിനകം തന്നെ ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു. ബജ്‌റംഗ്‌ ഭായിജാന്‍ എന്ന ചിത്രത്തില്‍ ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ വൈകാരികതലങ്ങളെ അതീവ ഹൃദ്യമായി അവതരിപ്പിച്ച കബീര്‍ഖാന്റെ മറ്റൊരു ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുന്ന സിനിമയാകും ഇത്‌.

മുംബൈ ഭീകരാക്രമണം നടന്നിട്ട്‌ ഏഴു വര്‍ഷം കഴിഞ്ഞു. എങ്കിലും അതിലെ രഹസ്യങ്ങള്‍ ഇപ്പോഴും പൂര്‍ണമായും വെളിപ്പെട്ടിട്ടില്ല. അതിന്റെ പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു പിന്നില്‍ കൊണ്ടു വരാന്‍ നമുക്കിനിയും കഴിഞ്ഞിട്ടുമില്ല. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ അത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതും തീവ്രവാദികളോട്‌ പകരം വീട്ടുന്നതുമാണ്‌ കഥ.

ഹുസൈന്‍ സൈദിയുടെ `മുംബൈ അവഞ്ചേഴ്‌സ'്‌ എന്ന നോവലിനെ ആധാരമാക്കിയാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. ചിത്രത്തില്‍ ഡാനിയേല്‍ ഖാന്‍ എന്ന ഏജന്റായാണ്‌ സെയ്‌ഫ്‌ അലി ഖാന്‍ എത്തുന്നത്‌. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു പാകിസ്ഥാനാണെന്ന സന്ദേശമാണ്‌ ചിത്രം നല്‍കുന്നത്‌. മുംബൈ ഭീകരാക്രമണത്തിന്റെ എല്ലാ സൂത്രധാരന്‍മാരയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഡാനിയേല്‍ ഖാന്‍ തന്റെ ദൗത്യം ഏറ്റെടുക്കുന്നത്‌. ഡാനിയേലിനെ സഹായിക്കാനെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥ ആയി കത്രീനയും എത്തുന്നു. നായകനൊപ്പം തന്നെ ഉജ്വലമായ അഭിനയം കാഴ്‌ചവയ്‌ക്കാന്‍ ചിത്രത്തിലെ മറ്റൊരു താരമായ മൊഹമ്മദ്‌ സീഷാനു കഴിഞ്ഞിട്ടുണ്ട്‌.

കഥ ഫറയുന്ന രീതി വളരെ വേഗത്തിലാണ്‌. തീവ്രവാദവും ഭാകരാക്രമണവും പ്രമേയമാകുന്ന സിനിമയില്‍ എപ്രകാരം കഥ പറയണമോ അതിന്‌ അനുയോജ്യമായ രീതിയില്‍ തന്നെയാണ്‌ ഓരോ രംഗവും ചിത്രീകരിച്ചിട്ടുള്ളത്‌. സാങ്കേതികപരമായും ഏറെ മുന്നിട്ടു നില്‍ക്കുന്നതാണ്‌ ചിത്രം, സിറിയയിലെ യുദ്ധരംഗങ്ങളും ചിക്കാഗോയിലെ കാര്‍ റേസിംഗുമെല്ലാം അതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌. പ്രണയഗാനങ്ങളും കണ്ടു മടുത്ത കാഴ്‌ചകളും ഇല്ലാത്ത മികച്ച സിനിമയാണ്‌ ഫാന്റം. ദേശീയത നെഞ്ചില്‍ സൂകക്ഷിക്കുന്നവര്‍ക്ക്‌ ഫാന്റെ ഇഷ്‌ടപ്പെടുമെന്നത്‌ തീര്‍ച്ചയാണ്‌.
ദേശസ്‌നേഹത്തിന്റെ കഥ പറയുന്ന ഫാന്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക