Image

അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ ശര്‍മ സമ്മാനിച്ചത് ആറു കോടിയുടെ വജ്രമോതിരം

Published on 14 September, 2015
അസിന് പ്രതിശ്രുത വരന്‍ രാഹുല്‍ ശര്‍മ സമ്മാനിച്ചത് ആറു കോടിയുടെ വജ്രമോതിരം


മലയാളിയായ ബോളിവുഡ് നടി അസിന്‍ തോട്ടുങ്കലും കാമുകനും മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മയും ഉടന്‍ തന്നെ വിവാഹിതരാവും. അടുത്തിടെയാണ് ഇരുവരും പ്രണയം തുറന്ന് സമ്മതിച്ചത്. പ്രണയം വെളിപ്പെടുത്തിയ ആ മനോഹര നിമിഷത്തില്‍ രാഹുല്‍, അസിന് സമ്മാനമായി നല്‍കിയത് ആറു കോടിയുടെ വജ്ര മോതിരമായിരുന്നു. ബെല്‍ജിയത്തില്‍ നിന്ന് പ്രത്യേകമായി വരുത്തിച്ച 20 ക്യാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്തത്. അതില്‍ എആര്‍ (എ?അസിന്‍, ആര്‍രാഹുല്‍) എന്ന് കൊത്തിവച്ചിട്ടുണ്ടായിരുന്നു.

ഒരു വര്‍ഷം മുമ്പായിരുന്നു അസിനോട് രാഹുല്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത്. താന്‍ ബ്രാന്‍ഡ് അംബാസഡറായ ഉല്‍പന്നം പുറത്തിറക്കുന്ന ചടങ്ങ് ഡല്‍ഹിയില്‍ നടക്കുന്നതിനിടെ അസിനെ രാഹുല്‍ വിളിക്കുകയായിരുന്നു. അസിന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലേക്ക് രാഹുല്‍ നടിയെ കൊണ്ടുപോയത്. അവിടെ ഒരു ട്രഷര്‍ഹണ്ട് മത്സരം അസിനെ കാത്തിരിപ്പുണ്ടായിരുന്നു.   ഓരോ പോയിന്റിലും ഓരോ സൂചനയും സമ്മാനവും ഉണ്ടായിരുന്നു. ഓരോ  പോയിന്റും കടന്ന് അവസാനത്തെ പോയിന്റിലെത്തിയപ്പോള്‍ അസിന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. കാരണം അവിടെ അസിനെ കാത്തിരുന്നത് മറ്റാരുമായിരുന്നില്ല, രാഹുലായിരുന്നു. എന്നാല്‍, അതൊന്നുമല്ല അസിനെ ഏറെ അത്ഭുതപ്പെടുത്തിയത്. മലയാളികളുടെ പരമ്പരാഗത വേഷമായ കസവ് മുണ്ടും കോടിയും പുതച്ചായിരുന്നു രാഹുല്‍ നിന്നിരുന്നത്. 

ഉടന്‍ തന്നെ രാഹുല്‍ എഴുന്നേറ്റ് വന്ന് മുട്ടുകുത്തി തറയില്‍ ഇരുന്നു. പിന്നെ  കൈയിലൊരു മോതിരം വച്ചു നീട്ടിയ ശേഷം എന്നെ വിവാഹം ചെയ്യുമോയെന്ന് മലയാളത്തില്‍ ചോദിച്ചു. അടുത്ത നിമിഷം ആറുകോടിയുടെ വജ്രമോതിരം അസിന്റെ ഇടതു കൈയിലെ രണ്ടാമത്തെ വിരലില്‍ അണിയിച്ചു.

രാഹുലിന്റേയും അസിന്റേയും പൊതുസുഹൃത്തും പ്രശസ്ത ജൂവലറി ഡിസൈനറുമായ ഫറാ ഖാന്‍ അലിയായിരുന്നു ആ മോതിരം രൂകല്‍പന ചെയ്തത്.  വില കൂടിതായതിനാല്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി അസിന്‍ അത് രാഹുലിനെ തന്നെ തിരിച്ചേല്‍പിച്ചു. പിന്നീട് മാലി ദ്വീപിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് രാഹുല്‍ അസിന് എന്നെന്നേക്കുമായി ആ മോതിരം സമ്മാനിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക