Image

അച്യുതാനന്ദന്‌ ലഭിച്ചത്‌ ദൈവശിക്ഷ: ബാലകൃഷ്‌ണപിള്ള

Published on 13 January, 2012
അച്യുതാനന്ദന്‌ ലഭിച്ചത്‌ ദൈവശിക്ഷ: ബാലകൃഷ്‌ണപിള്ള
തിരുവനന്തപുരം: അനധികൃത ഭൂമി ഇടപാട്‌ കേസില്‍ വി.എസ്‌.അച്യുതാനന്ദന്‌ ലഭിച്ചത്‌ ദൈവത്തിന്‍െറ ശിക്ഷയെന്ന്‌ ആര്‍.ബാലകൃഷ്‌ണപിള്ള പറഞ്ഞു. എല്ലാം ദൈവഹിതം. നിരപരാധിയായ തന്‍െറ പിന്നാലെ 20 വര്‍ഷത്തോളം നടന്ന്‌ രാഷ്ട്രീയമായും സാമ്പത്തികമായും തളര്‍ത്തിയ വി.എസിനോട്‌ പ്രതികാരമില്ല. രേഖകളുടെയും കൂട്ടുപ്രതികളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ കേസെടുത്തിട്ടും പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാത്തത്‌ അധാര്‍മികമാണ്‌. എത്രയും വേഗം രാജിവെയ്‌ക്കണമെന്നും പിള്ള പറഞ്ഞു.

കെ.കരുണാകരന്‍െറ മരണം വരെ അദ്ദേഹത്തിന്‍െറ പിന്നാലെ നടന്ന്‌ വേട്ടയാടിയ ആളാണ്‌ വി.എസ്‌. എല്ലാവരുടെയും പിന്നാലെ നടന്ന്‌ പ്രതികാരം തീര്‍ക്കുന്ന വ്യക്തിയാണ്‌ വി.എസ്‌. എന്നും ബാലകൃഷ്‌ണ പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക