അര്‍ത്ഥം നഷ്ട്‌ടപ്പെട്ട പദശലഭങ്ങള്‍ (കവിത: ഷീലമോന്‍സ് മുരിക്കന്‍ )
AMERICA
11-Sep-2015
AMERICA
11-Sep-2015

അര്‍ത്ഥം നഷ്ട്‌ടപ്പെട്ട പദ ശലഭങ്ങള്‍
ചിറകില്ലാതെ പറന്നു പുതുയുഗത്തിന്റെ
വാതായനം തുറക്കുമ്പോള്‍ കൗതുകമല്ല,
നോവിന്റെ നേര്‍ത്ത ശബ്ദം ... !
ചിറകില്ലാതെ പറന്നു പുതുയുഗത്തിന്റെ
വാതായനം തുറക്കുമ്പോള്‍ കൗതുകമല്ല,
നോവിന്റെ നേര്‍ത്ത ശബ്ദം ... !
സത്യം, കണ്ണുകെട്ടി ഗാന്ധാരി ചമയുന്ന
നീതിയുടെ കൈപിടിച്ച് ഇരുളില്‍ തപ്പിത്തടഞ്ഞ്
വേരറ്റ ധര്‍മ്മവൃക്ഷത്തിന്റെ ചോട്ടില്‍
പാറി തളര്‍ന്നിരിക്കുന്നു ...!
അര്‍ത്ഥം വാര്‍ന്നു മരിച്ച ദൈവത്തിന്റെ
ശീതികരിച്ച മൃതദേഹത്തിനു കാവലാളെ തേടി
മതശലഭങ്ങള്‍ ആറ്റംബോംബില്‍ അഭയം പ്രാപിച്ചു
പൊട്ടിത്തെറിക്കുന്നു ....!
രാജ്യസ്‌നേഹത്തിന്റെ പൊക്കിള്‍ക്കൊടി
അറുത്തെറിഞ്ഞു രാഷ്ട്രീയ പറവകള്‍
പാര്‍ട്ടിത്തൊട്ടിലില്‍ ചോരതേച്ചുകുളിച്ച്
വശം ചരിഞ്ഞുറങ്ങുന്നു ...!
ആത്മാവിലെ പ്രണയതീര്‍ത്ഥത്തിന്റെ
മാധുര്യമറിയാതെ ഇണശലഭങ്ങള്‍
ബീജവാഹിനിക്കുഴലുകളിലെ നൈമഷീകപ്രവാഹത്തില്‍
പ്രണയദാഹം ശമിപ്പിക്കുന്നു ....!
മനുഷത്വം നഷ്ട്‌ടപ്പെട്ട മനുഷ്യന്‍
ജനനമരണങ്ങള്‍ക്കിടയില്‍
കാഴ്‌ചയുള്ള അന്ധനായി
അര്‍ത്ഥമില്ലാത്ത ഒരു പുതിയ ജീവിയാകുന്നു ..!

ഷീലമോന്‍സ് മുരിക്കന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments