Image

എ.കെ സാജന്റെ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി നയന്‍താര

Published on 11 September, 2015
എ.കെ സാജന്റെ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി നയന്‍താര
മമ്മൂട്ടിയെ നായകനാക്കി എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നു. രണ്ടു ശക്തമായ കഥാപാത്രങ്ങളെയാണ്‌ ഈ ചിത്രത്തില്‍ ഇരുവരും അവതരിപ്പിക്കുന്നത്‌.

മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ശക്തമായ കഥാപാത്രത്തെയാണ്‌ നയന്‍സ്‌ അവതരിപ്പിക്കുക. നായകനൊപ്പം നില്‍ക്കുന്ന ശക്തമായ കഥാപാത്രമായതുകൊണ്ടും അതിനു തക്ക സ്‌കീന്‍പ്രസന്‍സ്‌ ഉള്ള നടിയുമെന്ന നിലയില്‍ നയന്‍താരയെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ്‌ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്‌.

കമ്മ്യൂണിസ്റ്റ്‌ സഹയാത്രകനായ അഡ്വ. ലൂയിസ്‌ പോത്തന്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ലൂയിസ്‌ പോത്തന്റെ ഓദ്യോഗിക ജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. ലൂയിസിന്റെ ഭാര്യയായ വാസുകി എന്ന കഥാപത്രപത്തെയാണ്‌ നയന്‍താര അവതരിപ്പിക്കുന്നത്‌. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്‌. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായ നരസിംഹമന്നാഡിയാരെ സൃഷ്‌ടിച്ചതും എസ്‌.എന്‍ സ്വാമിയും എ.കെ സാജനും ചേര്‍ന്നായിരുന്നു.

ഇതിനു മുമ്പ്‌ ഇരുവരും ഒരുമിച്ച ഭാസ്‌ക്കര്‍ ദ റാസ്‌ക്കലില്‍ എന്തുകൊണ്ടാണ്‌ നയന്‍താരയെ നായികയാക്കിയത്‌ എന്ന്‌ പലയിടത്തു നിന്നും ചോദ്യമുയര്‍ന്നിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന സുന്ദരിയും മോഡേണുമായ ആഢ്യത്വമുള്ള നായികയെ ആയിരുന്നു ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന സിനിമയ്‌ക്ക്‌ വേണ്ടത്‌. എന്തുകൊണ്ട്‌ നയന്‍സിനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന്‌ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ മനസിലാകും എന്നായിരുന്നു അന്ന്‌ സംവിധായകന്‍ സിദ്ദിഖിന്റെ മറുപടി.
എ.കെ സാജന്റെ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി നയന്‍താര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക