Image

തന്റെ നിയമനം വിദ്യാഭ്യാസമന്ത്രിയുടെ അനുമതിയോടെ: അരുണ്‍കുമാര്‍

Published on 13 January, 2012
തന്റെ നിയമനം വിദ്യാഭ്യാസമന്ത്രിയുടെ അനുമതിയോടെ: അരുണ്‍കുമാര്‍
തിരുവനന്തപുരം: ഐസിടി അക്കാദമിയുടെ രജിസ്‌ട്രേഷന്‌ ശേഷം തന്നെ ഡയറക്‌ടറായി നിയമിച്ചിട്ടില്ലെന്ന്‌ വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ നിയമസഭാസമിതിക്ക്‌ മുന്നില്‍ മൊഴി നല്‍കി. ഐ.എച്ച്‌.ആര്‍.ഡി ഡയക്ടറായി നിയമിച്ചത്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയുടെ അറിവോടെയായിരുന്നു. ഐ.എച്ച്‌.ആര്‍.ഡിയില്‍ താന്‍ വഹിച്ചിരുന്ന പദവി അധ്യാപകന്റേതായി കണക്കാക്കാവുന്നതാണ്‌ അരുണ്‍ കുമാര്‍ പറഞ്ഞു. ഡയരക്ടറായി നിയമിച്ചതിന്‌ ശേഷമാണ്‌ മെമോറാണ്ടം ഓഫ്‌ അസോസിയേഷനില്‍ ഒപ്പ്‌ വെച്ചത്‌. താന്‍ ഒപ്പ്‌ വെച്ച ശേഷമാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യതാനന്ദന്‍ ഒപ്പ്‌ വെച്ചത്‌.

മുന്‍ ഐ.ടി സെക്രട്ടറി അജയകുമാറും ഇന്ന്‌ സമിതിക്ക്‌ മുന്നില്‍ മൊഴി നല്‍കി. പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദനോടും മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയോടും മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഹാജരായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക