Image

എയിംസ് പ്രവേശനത്തില്‍ കൃത്രിമം: രണ്ടുപേര്‍ അറസ്റ്റില്‍

Published on 13 January, 2012
എയിംസ് പ്രവേശനത്തില്‍ കൃത്രിമം: രണ്ടുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് (എയിംസ്) ചോദ്യക്കടലാസ് മൊബൈല്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ചോര്‍ത്തിയ കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ കൂടി അറസ്റ്റിലായി. ഷാലി ബലീന്ദര്‍ ബക്ഷി, വിമല്‍ ദാംഗി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിയും എം.ബി.എ.ക്കാരുമുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു.

ബിരുദാനന്തരബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് എയിംസ് നടത്തിയ പ്രവേശനപ്പരീക്ഷയുടെ ചോദ്യക്കടലാസാണ് ഇവര്‍ ചോര്‍ത്തിയത്. ഡോക്ടര്‍മാരാണെന്നു നടിച്ച് പരീക്ഷാഹാളില്‍ കയറിയ തന്റെ രണ്ടു സഹായികളാണ് ചോദ്യക്കടലാസ് ചോര്‍ത്തിത്തന്നതെന്ന് നേരത്തെ പിടിയിലായ യു.പി.സ്വദേശി മോഹിത് ചൗധരി പോലീസിനോടു പറഞ്ഞു.

പരീക്ഷാഹാളില്‍ കയറി അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചോദ്യക്കടലാസിന്റെ പകര്‍പ്പെടുത്ത് പുറത്തേക്ക് അയച്ചുകൊടുത്താണ് കൃത്രിമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇതിനായി വിദ്യാര്‍ഥികളില്‍നിന്ന് 35 ലക്ഷംവരെ രൂപ ഇക്കൂട്ടര്‍ വാങ്ങാറുണ്ടത്രേ.

രാജ്യത്തെ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് ആപത്കരമായ ദുഷ്പ്രവണതകള്‍ തുടരുന്നുവെന്നതിന് മറ്റൊരു തെളിവാണ് അഖിലേന്ത്യാ മെഡിക്കല്‍ പി. ജി. പ്രവേശനപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക