Image

അടി കപ്പിയാരെ കൂട്ടമണി തിരുവനന്തപുരത്ത് തുടങ്ങി

Published on 09 September, 2015
അടി കപ്പിയാരെ കൂട്ടമണി തിരുവനന്തപുരത്ത് തുടങ്ങി

തിരുവനന്തപുരത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കൂടി തുടങ്ങി. ഫൈഡ്രേ ഫിലിംസ് നിര്‍മ്മിക്കുന്ന 'അടി കപ്പിയാരെ കൂട്ടമണി'  മലയിന്‍കീഴിലാണ് തുടങ്ങിയത്. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. നായിക നമിതാ പ്രമോദും. അജു വര്‍ഗ്ഗീസ്, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

ബിജുമേനോന്‍ നായകനായി അഭിനയിക്കുന്ന സോള്‍ട്ട് മാംഗോ ട്രീയാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്ന മറ്റൊരു ചിത്രം.  അതേസമയം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന മുത്തുഗൗവു15ന് തിരുവനന്തപുരത്ത് ആരംഭിക്കും. നിരഞ്ജ അനൂപ് നായികയാവുന്ന സിനിമ െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു, സാന്ദ്രതോമസ് എന്നിവര്‍  കാര്‍ണിവല്‍ ഗ്രൂപ്പുമായി ചേര്‍ന്ന്  നിര്‍മ്മിക്കുന്നു. വിജയ് ബാബു പ്രതിനായക വേഷത്തില്‍ എത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക