Image

കലക്കന്‍ പ്രകടനവുമായി ജയറാം ഒരിക്കല്‍ കൂടി (ജോര്‍ജ് തുമ്പയില്‍)

Published on 08 September, 2015
കലക്കന്‍ പ്രകടനവുമായി ജയറാം ഒരിക്കല്‍ കൂടി (ജോര്‍ജ് തുമ്പയില്‍)
ന്യൂയോര്‍ക്ക്:
മലയാളചലച്ചിത്രരംഗത്തെ ജനപ്രിയ നായകന്മാരില്‍ മുന്നില്‍ നില്‍ക്കുന്ന ജയറാം അമേരിക്കയില്‍ നിരവധി ഷോകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ജയറാം ഷോയുമായി എത്തുന്നത് ഏറെ പുതുമകളുമായാണ്. അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറും.
ഡിസംബര്‍ 10, 1964-നാണ് ജയറാം സുബ്രഹ്മണ്യന്റെ ജനനം. സ്വദേശം എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍. ചെറുപ്പകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. ഒരു ചെണ്ട വിദ്വാന്‍ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങള്‍ ജയറാമിനെ കൂടുതല്‍ ജനശ്രദ്ധേയനാക്കി. 2011ല്‍ പത്മശ്രീ ബഹുമതിക്കര്‍ഹനായി.
ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുന്‍നിര നായികയായിരുന്ന പാര്‍വ്വതിയാണ് ജയറാമിന്റെ ഭാര്യ. മകന്‍ കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ അനന്തരവന്‍ കൂടിയാണ് ജയറാം. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ജയറാം, കാലടിയുലുള്ള ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയില്‍, ജില്ലാതലത്തില്‍ ധാരാളം പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കലാജീവിതത്തില്‍ സജീവമാകാന്‍ ജയറാമിനെ പ്രേരിതനാക്കി. കോളേജ് വിദ്യാഭ്യാസത്തിനു ശേഷമാണ് ജയറാം കലാഭവനില്‍ ചേരുന്നത്. ഇവിടെ നിന്നാണ് പദ്മരാജന്‍ ജയറാമിനെ പരിചയപ്പെടുന്നതും തന്റെ അപരന്‍ എന്ന ചിത്രത്തിലേക്ക് ജയറാമിനെ നായകനായി ക്ഷണിക്കുന്നതും. തുടര്‍ന്നും ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു.
തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം(1988), മഴവില്‍ക്കാവടി(1989), കേളി(1991). തുടങ്ങിയ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്ര സംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.
ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, പുരുഷലക്ഷണം, കോലങ്ങള്‍, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങള്‍ ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ചിലതാണ്. കമലഹാസനുമായി നല്ല സൗഹൃദം പുലര്‍ത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴില്‍ അഭിനയിച്ചിട്ടുണ്ട് . കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.
ജനപ്രിയനടനുള്ള, ഏഷ്യാനെറ്റ് ഫിലിം പുരസ്‌കാരം (2009), മികച്ച നടനുള്ള വി. ശാന്താറാം അവാര്‍ഡ് (ശേഷം-2002), മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സ്വയംവരപ്പന്തല്‍-2000), മികച്ച സഹനടനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം (തെനാലി-2000), പ്രത്യേക ജൂറിപുരസ്‌കാരം, കേരളസംസ്ഥാന സര്‍ക്കാറിന്റെ (തൂവല്‍ക്കൊട്ടാരം), സിനി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ്. (തൂവല്‍ക്കൊട്ടാരം), ഫിലിംഫെയര്‍ പുരസ്‌കാരം (തൂവല്‍ക്കൊട്ടാരം), റോട്ടറി ക്ലബ് അവാര്‍ഡ് (തൂവല്‍ക്കൊട്ടാരം) എന്നിവയെല്ലാം ജയറാമിനെ തേടി വന്നിട്ടുണ്ട്.
യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) ജയറാം ഷോയുടെ നാഷണല്‍ സ്‌പോണ്‍സര്‍. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നടത്തുന്നത്. നായര്‍ ബനവലന്റ് അസോസിയേഷന്‍, ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് (ശസരരി്യ), ക്യൂന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമ ചര്‍ച്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലും ലോങ് ഐലന്‍ഡ് വൈസ്‌മെന്‍സ്, ന്യൂയോര്‍ക്ക് ടസ്‌ക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് എന്നിവരുടെ സഹായത്തോടെയും സെപ്തംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5.55 ന് ക്യൂന്‍സിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ഷോ നടക്കുക.

ന്യൂയോര്‍ക്ക് ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്‌സ്
(516)433-4310
www.hedgeeventsny.com
hedgebrokerage@gmail.com

ഹെഡ്ജ് ഇവന്റ്‌സ് ന്യയോര്‍ക്ക്
ബാബു പൂപ്പള്ളില്‍ (914)720-7891, സണ്ണി (516)528-7492
കലക്കന്‍ പ്രകടനവുമായി ജയറാം ഒരിക്കല്‍ കൂടി (ജോര്‍ജ് തുമ്പയില്‍)
കലക്കന്‍ പ്രകടനവുമായി ജയറാം ഒരിക്കല്‍ കൂടി (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക