Image

വി.എസ്സിനെതിരെ രാഷ്ട്രീയ ഗൂഢാലോചന: യെച്ചൂരി

Published on 13 January, 2012
വി.എസ്സിനെതിരെ രാഷ്ട്രീയ ഗൂഢാലോചന: യെച്ചൂരി
ന്യൂഡല്‍ഹി: വി.എസ് അച്യുതാനന്ദനെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി.

യു.ഡി.എഫിന്റെ പ്രതികാര നടപടിക്ക് കേസിന്റെ പേരില്‍ വി.എസ്സിനെ ഇരയാക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ ആര്‍ക്കും ഇതിനുള്ള ധാര്‍മ്മിക അവകാശമില്ല. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു എന്നതിന്റെ പേരില്‍ വി.എസ് അച്യുതാനന്ദന്‍ സ്ഥാനം രാജിവെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക