Image

നിഷി രാജന്റെ ഇന്റര്‍വ്യൂ വോയിസ് ഓഫ് അമേരിക്കയില്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 13 January, 2012
നിഷി രാജന്റെ ഇന്റര്‍വ്യൂ വോയിസ് ഓഫ് അമേരിക്കയില്‍
അമേരിക്കന്‍ മുഖ്യധാരാ സംഗീതലോകത്ത് ഇതിനകം പേരെടുത്തു കഴിഞ്ഞ അമേരിക്കന്‍ മലയാളിയാണ് നിഷി രാജന്‍. ന്യൂഡല്‍ഹിയിലായിരുന്നു നിഷിയുടെ ജനനം. നിഷിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ ആ മലയാളി കുടുംബം അമേരിക്കയിലേക്ക് കുടിയേറി.

ഡല്‍ഹിയിലാണ് ജനിച്ചതെങ്കിലും കേരളത്തോടുള്ള സ്‌നേഹവും കടപ്പാടും ബന്ധവും ഇന്നും കാത്തു സൂക്ഷിക്കുന്ന നിഷി രാജന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന് വലിയൊരു മുതല്‍ക്കൂട്ടാണ്.

സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും തന്റെ സമയത്തിന്റെ മുഖ്യ പങ്കും മാറ്റി വയ്ക്കുന്ന നിഷി രാജ
ന്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു അഭിഭാഷകയായും ജോലി ചെയ്യുന്നുണ്ട്.

ഈയടുത്തകാലത്ത് വോയിസ് ഓഫ് അമേരിക്കയില്‍ വന്ന ഒരു ഇന്റര്‍വ്യൂവിന്റെ വീഡിയോ ലിങ്ക് മാന്യവായനക്കാര്‍ക്കായി ഞാന്‍ പങ്കുവയ്ക്കുന്നു. നിഷി രാജന്റെ കലാപ്രവര്‍ത്തനങ്ങളെപ്പറ്റിയും ഭാവിയില്‍ നടത്താന് പദ്ധതിയിടുന്ന പ്രോജക്ടുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഈ വീഡിയോ സഹായിക്കും.

നിഷി രാജനെപ്പോലെ ഇനിയും അനേകം പ്രതിഭകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. വേണ്ടത്ര പിന്തുണയും പ്രോല്‍സാഹനവും നല്‍കാന്‍ നമുക്കായിട്ടില്ലെന്നുമാത്രം. നിഷി രാജന്റെ സംഗീത പരിപാടി ഈയടുത്തകാലത്ത് മലയാളം ഐപിടിവി റിക്കാര്‍ഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതൊരു നല്ല തുടക്കമാവട്ടെ. ആശംസകള്‍ .

ഇന്റര്‍വ്യൂ ലിങ്ക്:

 http://www.youtube.com/watch?v=V21MMZzHSdA


നിഷി രാജന്റെ ഇന്റര്‍വ്യൂ വോയിസ് ഓഫ് അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക