Image

സ്വര്‍ണ വില 160 രൂപ കുറഞ്ഞു

Published on 13 January, 2012
സ്വര്‍ണ വില 160 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ താഴ്ന്ന് 20,560 രൂപയായി. വ്യാഴാഴ്ച 20,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞു. 2,570 രൂപയാണ് ഇന്നത്തെ വില.

ഈ മാസം ഒരവസരത്തില്‍ 20,880 രൂപ വരെ ഉയര്‍ന്നിരുന്നു.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില താഴ്ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 7.70 ഡോളര്‍ ഇടിഞ്ഞ് 1640.90 ഡോളറായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക