Image

കാഞ്ച് ഫാമിലി നൈറ്റില്‍ നിഷി രാജന്റെ സംഗീതമേള

ജോസ് പിന്റോ സ്റ്റീഫന്‍ Published on 13 January, 2012
കാഞ്ച് ഫാമിലി നൈറ്റില്‍ നിഷി രാജന്റെ സംഗീതമേള
ന്യൂജേഴ്‌സി: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാഞ്ച്) ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ദിനം, കാഞ്ച് ഫാമിലി നൈറ്റ് എന്നിവ സംയുക്തമായി ആഘോഷിക്കുന്നു. നോര്‍ത്ത് ബ്രണ്‍സ്വിക് ഹൈസ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ ജനുവരി 26ന് വൈകീട്ട് 5 മണിക്ക് ആഘോഷങ്ങള്‍ ആരംഭിക്കും.

നിഷി രാജന്‍ എന്ന അമേരിക്കന്‍ മലയാളി ഗായികയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന സംഗീതമേളയാണ് ഈ ആഘോഷത്തിലെ മുഖ്യ ആകര്‍ഷണം. ഡല്‍ഹിയില്‍ ജനിച്ച് അഞ്ചുവയസ്സുവരെ അവിടെ ജീവിക്കുകയും അതിനുശേഷം മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്ത നിഷി രാജന്‍ താനൊരു അമേരിക്കന്‍ മലയാളിയാണെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നു. നിഷിയുടെ “ദി നൈറ്റ്‌സ്" എന്ന മ്യൂസിക്കല്‍ ബാന്‍സ് നിങ്ങളെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ടുപോകും.

നിഷി രാജനെപ്പോലുള്ള കലാകാരികളെ പ്രോത്സാഹിപ്പിക്കുന്നതു വഴി കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കൂടുതല്‍ ഔന്നിത്യത്തിലേക്കുയരുന്നു. ഈയടുത്ത കാലത്ത് ഈ സംഘടനയിലെ യുവജനങ്ങള്‍ സംഘടിപ്പിച്ച യൂത്ത് നൈറ്റ് വളരെ വര്‍ണ്ണാഭമായിരിന്നു.

നിഷി രാജന്റെ സംഗീതമേളയോടൊപ്പം ഈ സംഘടനയിലെ കാലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ഫാമിലി ഫാഷന്‍ ഷോ, മ്യൂസിക്, ഡാന്‍സ്, സ്‌കിറ്റ്‌സ്, കാഞ്ച് ഫ്‌ളാഷ് മോബ് എന്നിവയും ഉണ്ടായിരിക്കും. ഈ ഫാമിലി നൈറ്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരത്തിനും പാസ് വാങ്ങാനും ബന്ധപ്പെടുക.

മാലിനി നായര്‍ - 732 501 8647
നീനാ ഫിലിപ്പ് -862 242 4521
റെജിമോന്‍ അബ്രഹാം -908 240 3780
ദീപ്തി നായര്‍ - 732 318 0574
വിജേഷ് കാരാട്ട് - 540 604 6287
രജ്ഞിത മനോജ് - 908 751 5455
കാഞ്ച് ഫാമിലി നൈറ്റില്‍ നിഷി രാജന്റെ സംഗീതമേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക