Image

അമ്മവേഷം മടുത്തു, ഇനിയില്ലെന്ന് ലെന

Published on 03 September, 2015
അമ്മവേഷം മടുത്തു, ഇനിയില്ലെന്ന് ലെന


നായകന്റെ അമ്മയാവാന്‍ ഇനിയില്ലെന്ന് നടി ലെന. റിലീസിനൊരുങ്ങുന്ന 'എന്ന് സ്വന്തം മൊയ്തീ'നില്‍ പൃഥ്വിരാജിന്റെ അമ്മയാകുന്നതിന് ശേഷം ഇത്തരം വേഷങ്ങള്‍ ചെയ്യേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വര്‍ഷമിറങ്ങിയ ലാല്‍ ജോസിന്റെ വിക്രമാദിത്യനില്‍ ദുല്‍ക്കറിന്റെ അമ്മ വേഷമായിരുന്നു ലെനയ്ക്ക്. പരീക്ഷണങ്ങള്‍ ആഗ്രഹിക്കുന്നതിനാലാണ് തീരുമാനമെന്നും അവര്‍ പറയുന്നു.

മൊയ്തീന്റെ കുട്ടിക്കാലത്തേതുള്‍പ്പെടെ മൂന്ന് കാലഘട്ടങ്ങളെ അവതരിപ്പിക്കേണ്ടി വന്നത് വെല്ലുവിളിയായെന്ന് പുതിയ സിനിമയിലെ വേഷത്തെക്കുറിച്ച് അവര്‍ പറഞ്ഞു. 60കളിലെ കോഴിക്കോട് പശ്ചാത്തലമായ സിനിമയില്‍ ഭാഷയും വസ്ത്രവും ഇതുവരെ ചെയ്തതിനേക്കാള്‍ വ്യത്യസ്തമാണ്. യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന പാത്തുമ്മയായാണ് ലെനയുടെ ഭാവപ്പകര്‍ച്ച. 17 കൊല്ലം മുമ്പ് ജയറാം നായകനായ സ്‌നേഹത്തിലൂടെയാണ് ലെന സിനിമയിലെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക