Image

പാക്കിസ്ഥാനില്‍ ഭിന്നത രൂക്ഷം: പ്രസിഡന്റ്‌ ദുബായിലേക്ക്‌ കടന്നു

Published on 13 January, 2012
പാക്കിസ്ഥാനില്‍ ഭിന്നത രൂക്ഷം: പ്രസിഡന്റ്‌ ദുബായിലേക്ക്‌ കടന്നു
ഇസ്‌ലാമാബാദ്‌: പാക്കിസ്ഥാനില്‍ സര്‍ക്കാരും സൈനികനേതൃത്വവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത ശക്തമായിരിക്കെ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി ദുബായിലേക്ക്‌ കടന്നതായി റിപ്പോര്‍ട്ട്‌. പ്രതിസന്ധി മൂര്‍ച്ഛിച്ച അവസ്ഥയില്‍ സര്‍ദാരിയുടെ അപ്രതീക്ഷിത മുങ്ങല്‍ സംശയത്തിനിട നല്‍കുന്നു.

പ്രതിസന്ധി പക്വതയോടെ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന്‌ താനും സര്‍ക്കാരുമെന്ന്‌ പ്രധാന മന്ത്രി യൂസഫ്‌ റാസാ ഗീലാനി പറഞ്ഞു.

എന്നാല്‍ പ്രസിഡന്റ്‌ ദുബായ്‌ സന്ദര്‍ശനത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും മെഡിക്കല്‍ ചെക്കപ്പിനാണ്‌ അദ്ദേഹം പോയതെന്നും പ്രസിഡന്റിന്റെ വക്താവ്‌ അറിയിച്ചു. ഇതിനിടെ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയില്ലെന്ന്‌ സൈനികവൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ടു ചെയ്‌തു. സര്‍ദാരി തല്‍സ്ഥാനം ഒഴിയണമെന്ന്‌ ആഗ്രഹമുണെ്‌ടങ്കിലും അതു ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയായിരിക്കണമെന്നാണ്‌ തങ്ങളുടെ നിലപാടെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക