Image

കെ.എ റൗഫ് ഐഎന്‍എല്ലില്‍ ചേരുന്നു

Published on 12 January, 2012
കെ.എ റൗഫ് ഐഎന്‍എല്ലില്‍ ചേരുന്നു
കോഴിക്കോട്: ഐഎന്‍എല്ലില്‍ ചേരാന്‍ തീരുമാനിച്ചതായി വിവാദവ്യവസായി കെ.എ. റൗഫ് പറഞ്ഞു. 15നു മലപ്പുറത്തു നടക്കുന്ന പൊതുപരിപാടിയില്‍ ഔപചാരികമായി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു മാറ്റം ആവശ്യമാണ്. ഇനി കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നതോടെയാണ് റൗഫ് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക