Image

ചലച്ചിത്രനടി മുക്തയുടെ വിവാഹനിശ്ചയം കൊച്ചിയില്‍ നടന്നു

Published on 27 August, 2015
ചലച്ചിത്രനടി മുക്തയുടെ വിവാഹനിശ്ചയം കൊച്ചിയില്‍ നടന്നു

കൊച്ചി: ചലച്ചിത്രനടി മുക്തയുടെ വിവാഹനിശ്ചയം കൊച്ചിയില്‍ നടന്നു. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് വരന്‍. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ പള്ളിയിലായിരുന്നു ചടങ്ങുകള്‍. 30ന് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം.

ലാല്‍ ജോസിന്‍െറ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം. കൊച്ചിയില്‍ ഇവന്‍റ് മാനേജരാണ് റിങ്കു ടോമി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക